നിങ്ങൾ വായ നന്നായി വൃത്തിയാക്കാറുണ്ടോ? ഇല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് പിന്നാലെ വരുമെന്ന് പഠനം

യുവാക്കളിലും 40 വയസിന് താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് കേസുകളിൽ ആശങ്ക ഉണ്ടാക്കും വിധത്തിൽ വർധന ഉണ്ടായിട്ടുണ്ട്.
teeth
പ്രതീകാത്മക ചിത്രം Source: pexels
Published on

ലോകമെമ്പാടും പ്രത്യേകിച്ച് യുവാക്കളിലും 40 വയസിന് താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് കേസുകളിൽ ആശങ്ക ഉണ്ടാക്കും വിധത്തിൽ വർധന ഉണ്ടായിട്ടുണ്ട്. കൊളസ്ട്രോൾ, ഭക്ഷണം കഴിക്കുന്നതിലെ ക്രമക്കേട്, പുകവലി, രക്താതിസമ്മർദം, എന്നിവ ഹൃദയാഘാതവുമായി ബന്ധപ്പെട്ടവയാണ്. ഇതോടൊപ്പമാണ് മോശം ഓറൽ ഹൈജീനിക്കും ഹാർട്ട് അറ്റാക്കിന് കാരണമാകുന്ന ഘടകങ്ങളിൽ ഒന്നാണ് എന്ന പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ഫിൻലൻഡിലേയും യുകെയിലേയും ഗവേഷകർ നടത്തിയ പഠനത്തിലാണ് നിർണാക കണ്ടെത്തലുള്ളത്. വായയിലെ ബാക്ടീരിയകൾ പ്രത്യേകിച്ച് വിരിഡൻസ് സ്ടെപ്റ്റോകോക്കി , ഹൃദയാഘാതത്തിന് കാരണമാകുമെന്ന് കണ്ടെത്തി. ഇത് ഓഗസ്റ്റ് ആറിന് ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

teeth
കാര്‍ബോഹൈഡ്രേറ്റ്‌ ശത്രു അല്ല! അമിതഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധര്‍

ആശുപത്രിക്ക് പുറത്ത് മരിച്ച 121 പേരിൽ നിന്നും ശേഖരിച്ച കൊറോണി പ്ലേക്കുകളും, 96 വാസ്‌കുലർ സർജറി രോഗികളിൽ നിന്നുള്ള ആർട്ടറി സാമ്പിളുകളും ഗവേഷകർ പഠനത്തിന് വിധേയമാക്കി. കൊറോണി പ്ലേക്കുകളിൽ 42 ശതമാനവും ശസ്ത്രക്രിയ സാമ്പിളുകളിൽ 43 ശതമാനവും കാണപ്പെടുന്ന സാധാരണ ഒരു ബാക്ടീരിയ ആണ് വിരിഡൻസ് സ്ടെപ്റ്റോകോക്കി. ഈ ബാക്ടീയികൾ ആതെറോസ്ക്ലെറോട്ടിക് പ്ലേക്കുകളിൽ സ്ഥിരതാമസമാക്കുകയും, ബയോഫിലിമുകളെ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇവ പൊട്ടുന്നത് മൂലം ധമനികളിൽ വീക്കം ഉണ്ടാകുന്നു. ഇതാണ് ഹാർട്ട് അറ്റാക്കിന് വഴിവെക്കുന്ന കാരണമാകുന്നത് എന്നാണ് ഗവേഷകർ പറയുന്നത്.

ദിവസേന രണ്ട് മിനിറ്റ് പല്ലുതേക്കുക, വാട്ടർ ഫ്ലോസറുകൾ ഉപയോഗിച്ച് പല്ലും നാവും വൃത്തിയാക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക, 2-4 മാസം കൂടുമ്പോൾ ടൂത്ത് ബ്രഷ് മാറ്റുക, വർഷത്തിലൊരിക്കൽ ദന്തരോഗ വിദഗ്‌ധനെ സന്ദർശിക്കുക,തുടങ്ങിയവ ശീലമാക്കാനാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. അതോടൊപ്പം പുകയില ഉൽപ്പന്നങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com