Source: Social Media
LIFE

പ്രോട്ടീന് വേണ്ടി മുട്ട കഴിച്ചു മടുത്തോ? എങ്കിൽ ഈ പച്ചക്കറികൾ എടുക്കാം!

മുരിങ്ങയിലയും പ്രോട്ടീൻ കലവറയാണ്. ഇതിനൊപ്പം ഇരുമ്പും ആന്റി ഓക്‌സിഡന്റുകളും ലഭിക്കും.

Author : ശാലിനി രഘുനന്ദനൻ

ഇന്ന് ഹെൽത്തിയായ ഭക്ഷണം എന്ന ആശയത്തിലേക്ക് ഏറെ പേർ എത്തിക്കഴിഞ്ഞു. അതിൽ തന്നെ ഭൂരിഭാഗം പേരും കാർബ് കുറച്ച് പ്രോട്ടീൻ കാര്യമായി കഴിക്കുന്ന ഡയറ്റുകളാണ് തെരഞ്ഞെടുക്കുന്നത്. ചിക്കനും പനീറുമെല്ലാം തെരഞ്ഞെടുക്കുമെങ്കിലും വലിയൊരു വിഭാഗം ആളുകളുടെ പ്രോട്ടീൻ ഫുഡ് മുട്ടയാണ്. ബജറ്റിലൊതുങ്ങുന്ന രുചികരമായ പ്രോട്ടീൻ ഫുഡ് ആണ് മുട്ട. പ്രോട്ടീന് പുറമേയുള്ള ആരോഗ്യഗുണങ്ങൾ വേറെയും.

എത്ര ബജറ്റ് ഫ്രണ്ട്ലി ആണെങ്കിലും സ്ഥിരമായി മുട്ട മാത്രം കഴിച്ചാൽ ചിലപ്പോ ഒരു മടുപ്പ് തോന്നിയേക്കും. മുട്ടകഴിക്കാത്തവർക്കാണെങ്കിൽ പ്രോട്ടീനായി മറ്റ് ശ്രോതസുകളെ ആശ്രയിച്ചും മടുക്കും. പനീറും, സോയയും മാത്രമായി ചുരുക്കാതെ പച്ചക്കറികളിലെ പ്രോട്ടീൻ കലവറകൾ തെരഞ്ഞെടുത്താൽ ഹെൽത്തിയായ വൈവിധ്യമാർന്ന വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും.

മുരിങ്ങ, കൂണുകൾ, ചീര, കോളിഫ്‌ളവർ, പയർ വർഗങ്ങൾ എന്നിവയെല്ലാം പ്രോട്ടീൻ ധാരാളമായി അടങ്ങിയ പച്ചക്കറികളാണ്. സാമ്പാറിലും അവിയലിലുമെല്ലാം മുരിങ്ങ ചേർക്കുമ്പോൾ രുചി മാത്രമല്ല ഗുണവും ഏറും. മുരിങ്ങയിലയും പ്രോട്ടീൻ കലവറയാണ്. ഇതിനൊപ്പം ഇരുമ്പും ആന്റി ഓക്‌സിഡന്റുകളും ലഭിക്കും.

വിറ്റാമിനുകളും സെലിനിയവും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ കൂണുകളിലും പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്നു. ഒരു കപ്പ് കൂൺ വേവിച്ചാൽ അതിൽ ഏഴ് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കും. പ്രതിരോധശക്തി വർധിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും കൂണുകൾ സഹായിക്കും.

പച്ച, ചുവപ്പ് ചീരകളും, പ്രോട്ടീൻ റിച്ചാണ്. ഇനി പ്രോട്ടീനൊപ്പം വൈറ്റമിനും കാൽസ്യവും പൊട്ടാസ്യവുമൊക്കെ വേണ്ടുവോളമുളള കോളിഫ്‌ളവറും മികച്ച ഓപ്ഷനാണ്. മാംഗനീസ്, കോപ്പർ, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം എന്നിവയ്ക്കൊപ്പം പ്രോട്ടീനും ചേരുന്നതിനാൽ പയറും ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

SCROLL FOR NEXT