കാറ്ററിങ് ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും ഉൾപ്പെടെ ആധാറും ടിടിമാർ പരിശോധിക്കണം Source: AI Generated
LIFE

ട്രെയിൻ യാത്രക്കൊരുങ്ങുകയാണോ? ആധാറെടുക്കാൻ മറക്കല്ലേ! പരിശോധന കർശനമാക്കാൻ റെയിൽവെ

വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചുള്ള ആൾമാറാട്ടവും ദുരുപയോഗവും തടയുകയാണ് റെയിൽവേയുടെ ലക്ഷ്യം

Author : ന്യൂസ് ഡെസ്ക്

ട്രെയിൻ യാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശവുമായി റെയിൽവെ. ടിക്കറ്റ് പരിശോധനക്കെത്തുന്നവർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിച്ച് പരിശോധന നടത്തണമെന്നും റെയിൽവേ മന്ത്രാലയം നിർദേശിച്ചു. വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചുള്ള ആൾമാറാട്ടവും ദുരുപയോഗവും തടയുകയാണ് ലക്ഷ്യം.

തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നിർബന്ധിത ഇ-ആധാർ വെരിഫിക്കേഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിറകെയാണ് റെയിൽവേയുടെ പുതിയ നിർദേശം. കാറ്ററിങ് ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും ഉൾപ്പെടെ ആധാറും ടിടിമാർ പരിശോധിക്കണം.

പരിശോധന നടത്തുന്ന ടിടിമാർ ആധാർ കാർഡ് വ്യാജമാണെന്ന് തോന്നിയാലുടനെ റെയിൽവേ സംരക്ഷണസേനയെയോ പൊലീസിനെയോ അറിയിക്കണം. നിലവിൽ പ്ലേ സ്റ്റോറിൽനിന്ന് എം-ആധാർ ഡൗൺലോഡ് ചെയ്ത് പരിശോധന നടത്തണമെന്നാണ് ടിടിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ടിടിമാരുടെ ടാബിൽ ആപ്പ് ലഭ്യമാക്കും.

അനധികൃത ടിക്കറ്റിങ് രീതികൾക്ക് തടയുന്നതിനായി ഇന്ത്യൻ റെയിൽവേ എഐ അധിഷ്ഠിത നൂതന സാങ്കേതിക പരിഹാരങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ഐആർസിടിസി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അടുത്തിടെ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ബുക്കിങ് സംവിധാനം തടസ്സപ്പെടുത്തുന്നതിന് മുൻപ് തന്നെ വ്യാജ ഉപയോക്തൃ ഐഡികൾ കണ്ടെത്തി നിർജ്ജീവമാക്കുന്നതാണ് സിസ്റ്റം.

പിടിഐ റിപ്പോർട്ട് പ്രകാരം, ഐആർസിടിസി പ്ലാറ്റ്‌ഫോമിൽ പുതിയ ഉപയോക്തൃ ഐഡികൾ സൃഷ്ടിക്കുന്നത് പ്രതിദിനം 65,000 നിന്നും 10,000ത്തിലേക്ക് കുറഞ്ഞിരിക്കുകയാണ്. 35 ദശലക്ഷം വ്യാജ ഉപയോക്തൃ ഐഡികൾ ഐആർസിടിസി ബ്ലോക്ക് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.

SCROLL FOR NEXT