പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിനും മുമ്പേ കണ്ടെത്താന്‍ സാധിച്ചാലോ? അതിന് സഹായിക്കുന്ന പുതിയ എഐ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് യുഎസ് ശാസ്ത്രജ്ഞര്‍. അതിവേഗം പടരുന്ന ഏറ്റവും അപകടകാരിയായ കാന്‍സറുകളില്‍ ഒന്നായ പാന്‍ക്രിയാറ്റിക് കാന്‍സറിനെ തുടക്കത്തിലേ കണ്ടെത്താന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മായോ ക്ലിനിക്കും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് എംഡി ആന്‍ഡേഴ്‌സന്‍ കാന്‍സര്‍ സെന്ററും ചേര്‍ന്നാണ് 'റെഡ്‌മോഡ്' എന്ന എഐ സംവിധാനം വികസിപ്പിച്ചത്. സാധാരണ സി ടി സ്‌കാനുകളില്‍ മനുഷ്യരുടെ കണ്ണില്‍ പെടാത്ത ചെറു മാറ്റങ്ങള്‍ പോലും ഈ എഐ കണ്ടെത്തും.
രോഗം സ്ഥിരീകരിക്കുന്നതിന് ശരാശരി 16 മാസം മുതല്‍ 3 വര്‍ഷം മുമ്പ് വരെ കാന്‍സറിന്റെ സൂചനകള്‍ എഐ കണ്ടെത്തിയതായി ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 969 സിടി എന്ന സ്‌കാനുകള്‍ ഉപയോഗിച്ചാണ് എഐയെ പരിശീലിപ്പിച്ചത്. ഇതുപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളില്‍ എഐ രോഗ മുന്നറിയിപ്പ് നല്‍കിയ പലരിലും പിന്നീട് കാന്‍സര്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില കേസുകളില്‍ വിദഗ്ധ ഡോക്ടര്‍മാരേക്കാളും കൃത്യമായി എഐ സൂചനകള്‍ ചൂണ്ടിക്കാട്ടിയതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എഐ ഇപ്പോള്‍ ഗവേഷണ ഘട്ടത്തിലാണെന്നും കൂടുതല്‍ ആളുകളില്‍ പരീക്ഷിച്ചതിന് ശേഷം മാത്രമേ സാധാരണ ചികിത്സാ രംഗത്ത് ഉപയോഗിക്കാനാകുവെന്നും ശാസ്ത്രഞ്ജര്‍ പറഞ്ഞു. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്താനായാല്‍ ചികിത്സ വിജയകരമാക്കാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.