ആരോഗ്യമുള്ള കണ്ണുകൾ Source; freepik
LIFE

ഈ ശീലങ്ങൾ എത്രയും വേഗം മാറ്റുക; അല്ലെങ്കിൽ കണ്ണുകൾക്ക് പണി കിട്ടും !

തിമിരം, മാക്യുലർ ഡീജനറേഷൻ, കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിൻ്റെ അകാല വാർദ്ധക്യം തുടങ്ങിയ ദീർഘകാല പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.

Author : ന്യൂസ് ഡെസ്ക്

ഈ ലോകത്തെ നമുക്ക് കാണിച്ചു തരുന്നത് കണ്ണുകളാണ്. കാഴ്ച എന്നത് ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടു തന്നെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമുള്ള കണ്ണുകൾ നമുക്ക് തരുന്ന ആത്മവിശ്വാസം വലുതാണ്.

കണ്ണുകളെ ബാധിക്കുന്ന രോഗങ്ങൾക്ക് എത്രയും വേഗം തന്നെ ചികിത്സ നൽകേണ്ടതാണ്. അസുഖങ്ങൾ മാറ്റി നിർത്തിയാൽ തന്നെ കണ്ണുകളുടെ ആരോഗ്യത്തെ തകരാറിലാക്കുന്ന ചില ശീലങ്ങൾ നമുക്കുണ്ട്. ദൈനംദിന ജീവിതത്തിലെ പല പ്രവർത്തിക​ളും കണ്ണുകൾക്ക് ദോഷകരമാണ്. അത്തരത്തിലുള്ള ചില ശീലങ്ങൾ ഇവയാണ്.

കണ്ണുകൾ ഇടയ്ക്കിടെ തിരുമ്മുക

കണ്ണുകൾ ഇടയ്ക്കിടെ തിരുമ്മുക;

അൽപ്പം അസ്വസ്ഥത തോന്നിയാൽ, ഉറക്കം വന്നാൽ, ഉറക്കെ എഴുന്നേറ്റാൽ എന്നിങ്ങനെ ദിവസത്തിൽ പല തവണ കണ്ണുകൾ തിരുമ്മുന്നവരാണ് നമ്മൾ. കണ്ണുകളുടെ വളരെ നേർത്ത കലകളെയാണ് ഇത്തരം പ്രവർത്തികൾ ബാധിക്കുക.മാത്രവുമല്ല കൈകളിൽ നിന്നും ബാക്ടീരിയകൾ കണ്ണുകളിലേക്ക് എത്തുകയും ചെയ്യും. അണുബാധപോലുള്ളവയക്ക് അത് കാരണമാകും.

മേക്കപ്പുകൾ കളയാതെ ഉറങ്ങുക

മേക്കപ്പുകൾ കളയാതെ ഉറങ്ങുക;

കണ്ണെഴുത്ത് പോലെ മേക്കപ്പുകൾ നിരവധിയുണ്ട്. എന്നാൽ ഇവ ആവശ്യം കഴിഞ്ഞ് നീക്കം ചെയ്യാൻ മടിക്കരുത്. കണ്ണിനോടു ചേർന്നുള്ള എണ്ണ ഗ്രന്ഥികൾ അടയാൻ ഇവ കാരണമാകും. അത് അസ്വസ്ഥതയുണ്ടാക്കും. സ്റ്റൈസ്, കൺജങ്ക്റ്റിവിറ്റിസ് പോലുള്ള നേത്ര അണുബാധകളും ഉണ്ടായേക്കാം.

അമിതമായ സ്ക്രീൻ സമയം

അമിതമായ സ്ക്രീൻ സമയം

ഡിജിറ്റൽ കാലഘട്ടത്തിൽ നിരവധിപ്പേർ ജോലികളുടെ ഭാഗമായിത്തന്നെ ആവശ്യത്തിലധികം സമയം സ്ര്കീനിനു മുന്നിൽ ചെലവഴിക്കുന്നവരാണ് വലിയൊരു വിഭാഗം, സ്മാർട്ട് ഫോണുകളും മറ്റും വർധിക്കും തോറും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സമയമില്ലാത്ത സ്ഥിതിയായി. മണിക്കൂറുകളോളം ഫോണിലോ ലാപ്‌ടോപ്പിലോ ടിവിയിലോ നോക്കിയിരിക്കുന്നത് കണ്ണുകളുടെ ആയാസം, വരൾച്ച, കാഴ്ച മങ്ങൽ എന്നിവയ്ക്ക് കാരണമാകും. ഇടവേളകളുടെ അഭാവം നിങ്ങളുടെ കണ്ണുകളെ അമിതമായി ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയും വലിയ നേത്ര രോ​ഗങ്ങൾക്ക് വഴിവെക്കുകയും ചെയ്യും.

സൺഗ്ലാസുകൾ ഉപയോഗിക്കുക

സൺഗ്ലാസുകൾ ധരിക്കാനുള്ള മടി

സൺഗ്ലാസുകൾ ധരിക്കുന്നത് പരിഷ്കാരമല്ല, മറിച്ച് കണ്ണുകളുടെ സംരക്ഷണത്തിനാണ്. അൽപ്പം സ്റ്റൈലും കൂടെയുണ്ടാകും. ഇനി ഇഷ്ടാനുസരണം ആകർഷകമായ ഗ്ലാസുകളൊക്കെ സ്റ്റൈൽ ചെയ്യാൻ ഉപയോഗിക്കാം. എന്നിരുന്നാലും അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷണം ഒഴിവാക്കുന്നതിന് സൺഗ്ലാസുകൾ സഹായിക്കും. തിമിരം, മാക്യുലർ ഡീജനറേഷൻ, കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിൻ്റെ അകാല വാർദ്ധക്യം തുടങ്ങിയ ദീർഘകാല പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ

ഭക്ഷണക്രമം

ശരിയായ ഭക്ഷണ ക്രമം എന്ന് പറയുമ്പോൾ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ കൂടി പരിഗണിക്കണം. വിറ്റാമിൻ എ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ കണ്ണുകൾക്ക് ആവശ്യമാണ്. പച്ചക്കറികളും ആരോഗ്യകരമായ കൊഴുപ്പുകളും ഭക്ഷണത്തിൽ ഉറപ്പാക്കുക. ജങ്ക് ഫുഡ് പോലുള്ളവ നിയന്ത്രിക്കുക.

നേത്രപരിശോധന

നേത്ര പരിശോധനകൾ നടത്താതിരിക്കുക;

കാര്യമായ പ്രശ്നങ്ങൾ ഇല്ലെങ്കിൽ പോലും നിശ്ചിത കാലയളവിൽ കണ്ണുകൾ വിദഗ്ധരെ കാണിച്ച് പരിശോധിക്കുക. ഗ്ലോക്കോമ പോലുള്ള പല നേത്രരോഗങ്ങളും തിരിച്ചറിഞ്ഞ് ചികിത്സിക്കാൻ തുടർച്ചയായ പിരസോധനകൾ സഹായിക്കും. പല രോഗങ്ങളുടേയും പ്രാരംഭലക്ഷണങ്ങൾ അറിയാനും സാധിക്കും.

SCROLL FOR NEXT