Source: Social Media
LIFE

ടച്ചിംഗ്‌സ് ആയി ചിക്കനും മട്ടനും തന്നെ വേണോ?; പണി പാളും!

ബിയറിലും ബ്രഡിലും യീസ്റ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്നങ്ങളുണ്ടാക്കും

Author : ശാലിനി രഘുനന്ദനൻ

മാംസാഹാരം എന്നത് ഭക്ഷണത്തിൽ ഒഴിവാക്കേണ്ട ഒന്നല്ല. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാൻ സഹായിക്കുന്നവയാണ് അതെല്ലാം. എന്നാൽ മാംസം കഴിക്കുന്നത് മദ്യത്തിനൊപ്പമാണെങ്കിൽ അൽപ്പം ശ്രദ്ധിക്കണം. മദ്യപാനം തന്നെ ആരോഗ്യത്തിന് നല്ലതല്ല. അതോടൊപ്പം ടച്ചിംഗ്സായി മാംസം കൂടിയാണ് കഴിക്കുന്നതെങ്കിൽ പണി പാളും.

മദ്യം കഴിക്കുമ്പോൾ ടച്ചിംഗ്സിനായി മദ്യവും മാംസവും കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ശ്രദ്ധിക്കണം. മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ മദ്യത്തിനൊപ്പം അകത്താക്കിയാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. മദ്യം കരളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഒപ്പം വറുത്തതും മസാലകള്‍ നിറഞ്ഞതുമായ ഭക്ഷണം ദഹനം മന്ദഗതിയിലാക്കുകയും നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കുകയും കൊളസ്‌ട്രോളും കലോറിയും വര്‍ധിപ്പിക്കുകയും ചെയ്യും. അത് കരളിന് കൂടുതൽ അപകടമാണ്.

കരളിന് സമ്മർദം കൂടിയാൽ അത് ദഹനം വയറിലെ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. മാത്രമല്ല ചിലപ്പോൾ അത് ഫാറ്റി ലിവര്‍ കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയിലേക്കും നയിച്ചേക്കാം. നെഞ്ചെരിച്ചിലും അസിഡിറ്റിയും വയറുവേദനയും ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കാൻ ഇടയുണ്ട്. മാംസം മാത്രമല്ല മദ്യത്തിനൊപ്പം കഴിച്ചാൽ ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന മറ്റ് പലതുമുണ്ട്.

ചോക്ലേറ്റ്, പ്രത്യേകിച്ച് ഡാര്‍ക്ക് ചോക്ലേറ്റ്, മദ്യത്തോടൊപ്പം കഴിച്ചാൽ വയറ് വീര്‍ക്കാനും ആസിഡ് റിഫ്‌ളക്‌സ് ഉണ്ടായി അസ്വസ്ഥതയ്ക്കും കാരണമാകും. ബിയറിലും ബ്രഡിലും യീസ്റ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്നങ്ങളുണ്ടാക്കും. കഫീന്‍ അടങ്ങിയ പാനിയങ്ങള്‍ മദ്യത്തോടൊപ്പം കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കുകയും പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും വയറുവേദനയും വയറില്‍ ഗ്യാസ് അടിഞ്ഞുകൂടുന്നതിന് ഇടയാക്കുകയും ചെയ്യും.

SCROLL FOR NEXT