Symptoms of Blood Cancer Source; Meta AI
LIFE

ബ്ലഡ് ക്യാൻസർ തിരിച്ചറിഞ്ഞ് ചികിത്സ തേടാം; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!

ബ്ലഡ് ക്യാൻസറിന്റെ പല ലക്ഷണങ്ങളും സാധാരണ രോഗങ്ങളോട് സാമ്യമുള്ളതിനാൽ പലരും അതിനെ അവഗണിക്കാറാണ് പതിവ്.

Author : ന്യൂസ് ഡെസ്ക്

വളരെ നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ തേടിയില്ലെങ്കിൽ മരണത്തിലേക്ക് നയിക്കുന്ന അസുഖമാണ് ക്യാൻസർ. അതിൽ തന്നെ ബ്ലഡ് ക്യാൻസർ അഥവാ രക്താർബുദം ഏറെ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്ന ഒന്നാണ്. ശരീരത്തിൽ രക്ത കോശങ്ങളുടെ വല്ലൊരു ഭാഗം പ്രവർത്തനങ്ങളെയും, ഉത്പാദനത്തേയും ഈ രോഗം കീഴ്പ്പെടുത്തുന്നു. രക്തത്തെയും മജ്ജയെയും കഴലകളെയും ഇത് ബാധിക്കുന്നു.

രക്തം ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലമായ അസ്ഥിമജ്ജയില്‍ നിന്നാണ് ഈ രോഗം തുടങ്ങുന്നത്. മിക്ക അസ്ഥികളിലും കാണപ്പെടുന്ന ഈ മൃദുവായ സ്‌പോഞ്ച് കലയിലാണ് രക്ത കോശങ്ങള്‍ രൂപം കൊളളുന്നത്. രോഗം ഗുരതരമാകുന്നതിന് മുൻപേ തന്നെ ശരീരം ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. ബ്ലഡ് ക്യാൻസറിന്റെ പല ലക്ഷണങ്ങളും സാധാരണ രോഗങ്ങളോട് സാമ്യമുള്ളതിനാൽ പലരും അതിനെ അവഗണിക്കാറാണ് പതിവ്.

പ്രധാന ലക്ഷണങ്ങൾ

ചുമ, നെഞ്ചുവേദന, ശ്വാസം മുട്ടൽ

തുടർച്ചയായി വരുന്ന അണുബാധകൾ

ഇടക്കിടെ ഉണ്ടാകുന്ന പനി, വിറയല്‍

കാരണമില്ലാത്ത തടിപ്പുകൾ, ചതവ്, അല്ലെങ്കില്‍ രക്തസ്രാവം

ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ചുവന്ന പാടുകള്‍

വിശപ്പില്ലായ്മ അല്ലെങ്കില്‍ ഓക്കാനം

രാത്രിയില്‍ അകാരണമായി വിയര്‍ക്കല്‍

സ്ഥിരമായ തളർച്ചയും, ക്ഷീണവും, തലകറക്കവും

കഴുത്തിലോ, കക്ഷങ്ങളിലോ, ഞരമ്പിലോ ഉള്ള വീര്‍ത്ത, വേദനയില്ലാത്ത ലിംഫ് നോഡുകള്‍

തലവേദന, ചര്‍മ്മത്തിലും വായിലും ഒക്കെയുണ്ടാകുന്ന മാറ്റങ്ങള്‍ ഇവയൊക്കെ ശ്രദ്ധിക്കണം

മോണയില്‍നിന്ന് രക്തസ്രാവം

അകാരണമായി ഭാരം കുറയല്‍

ഈ ലക്ഷണങ്ങളെല്ലാം ബ്ലഡ് ക്യാൻസർ ഉണ്ടെന്ന സ്ഥിരീകരണമല്ല. എങ്കിലും സാധാരണ ഗതിയിൽ ഇത്തരം അസുഖങ്ങളാണ് ലക്ഷണങ്ങളായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ അത്ര നിസാരമായി കാണാതെ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടി പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തുക. അഥവാ രോഗലക്ഷണങ്ങളാണെങ്കിൽ തുടക്കത്തിലേ തന്നെ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്താം.

SCROLL FOR NEXT