''മദ്യം ഉപയോഗിക്കുന്നതു പോലെ''; റീലുകള്‍ കാണുന്നത് തലച്ചോറിനെ ബാധിക്കുന്നു? കാരണം വ്യക്തമാക്കി പഠനം

ടിയാന്‍ജിന്‍ നോര്‍മല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ക്വിയാങ് വാങ് ന്യൂറോ ഇമേജില്‍ നടത്തിയ പിയര്‍-റിവ്യൂ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
''മദ്യം ഉപയോഗിക്കുന്നതു പോലെ''; റീലുകള്‍ കാണുന്നത് തലച്ചോറിനെ ബാധിക്കുന്നു?  കാരണം വ്യക്തമാക്കി പഠനം
Published on

ഇന്‍സ്റ്റഗ്രാം റീലുകള്‍ നിരന്തരം കാണുന്നവര്‍ ആണോ? ഈ റീലുകള്‍ കണ്ട് കുറേനേരം ഇരിക്കാറുണ്ടോ? അഞ്ച് മിനിറ്റ് കൂടി എന്നു പറഞ്ഞു മണിക്കൂറുകള്‍ സ്‌ക്രോള്‍ നീണ്ടുനില്‍ക്കാറുണ്ടോ? എങ്കില്‍ ടിയാന്‍ജിന്‍ നോര്‍മല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ക്വിയാങ് വാങ് ന്യൂറോ ഇമേജില്‍ നടത്തിയ പിയര്‍-റിവ്യൂ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

റീലുകള്‍ അമിതമായി കാണുന്നത് നിങ്ങളെ രസിപ്പിക്കുക മാത്രമല്ല, അത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും വരെ ബാധിക്കുമെന്നാണ് പഠനം.

''മദ്യം ഉപയോഗിക്കുന്നതു പോലെ''; റീലുകള്‍ കാണുന്നത് തലച്ചോറിനെ ബാധിക്കുന്നു?  കാരണം വ്യക്തമാക്കി പഠനം
ജിപിഎസും മാപ്പുമൊന്നും വേണ്ട; ശാസ്ത്രത്തെ അത്ഭുതപ്പെടുത്തുന്ന സാല്‍മണ്‍ മത്സ്യങ്ങള്‍

റീലുകള്‍ കാണുന്നത് എങ്ങനെ തലച്ചോറിനെ ബാധിക്കുന്നു?

നിങ്ങളെ ആകര്‍ഷിപ്പിക്കാനാണ് റീലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോലെ ഉളള പ്ലാറ്റ്‍ഫോമുകൾ വേഗതയിലും ആകര്‍ഷകമായ ഓഡീയോ, വീഡിയോ കണ്ടന്റുകള്‍ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ് ചെയ്തത്.

എന്നാല്‍ നിങ്ങള്‍ മൊബൈലില്‍ ഓരോതവണ സ്വൈപ്പ് ചെയ്യുമ്പോഴും ടാപ്പ് ചെയ്യുമ്പോഴും ഓട്ടോപ്ലേ ചെയ്യുമ്പോഴും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഹോര്‍മോണായ ഡോപാമൈന്‍ പുറത്തുവിടുന്നു.

ഇങ്ങനെ വീഡിയോകള്‍ തുടരെ തുടരെ കാണുമ്പോള്‍ നമ്മുടെ തലച്ചോറ് പുതിയ കണ്ടന്റിനായി കാത്തിരിക്കാന്‍ തുടങ്ങുന്നു. ഇത് സ്വാഭാവികമായും പുസ്തകം വായിക്കുന്നതിനോടും ഭക്ഷണം ആസ്വദിക്കുന്നതിനോടും മുഖാമുഖ സംഭാഷണം നടത്തുന്നതിനോടുമൊക്കെയുള്ള നിങ്ങളുടെ താല്‍പ്പര്യത്തെ കുറയ്ക്കുന്നു.

റീലുകളുടെ ഈ സ്വഭാവം നിങ്ങളുടെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സിനെ ബാധിച്ചേക്കാം. ഒരു കാര്യത്തില്‍ തീരുമാനമെടുക്കല്‍, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള ബുദ്ധിമുട്ട്, വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്നിവയ്ക്ക് കാരണക്കാര്‍ ആയ തലച്ചോറിന്റെ ഭാഗമാണ് പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ്.

മദ്യം ഉപയോഗിക്കുമ്പോള്‍ കാണപ്പെടുന്ന വൈകല്യങ്ങളുമായി ഈ മാറ്റങ്ങള്‍ക്ക് സമാനതകളുണ്ടെന്ന് നാഡീ ശാസ്ത്രജ്ഞര്‍ പറയുന്നത്. രണ്ട് സാഹചര്യങ്ങളിലും, പെരുമാറ്റത്തെ നിയന്ത്രിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുളള തലച്ചോറിന്റെ കഴിവ് തകരാറിലാകുന്നു, ഇത് ദിവസനേ ഉളള പ്രവര്‍ത്തനത്തെ ബാധിക്കുകയും, മാനസികമായി തളരുകയും ചെയ്യുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രാത്രി വൈകി റീലുകള്‍ കാണുന്നത്, ഉറക്കം കളയുക മാത്രം അല്ല, പഠനത്തിനും ഓര്‍മശക്തിക്കും വേണ്ടിയുളള കേന്ദ്രമായ ഹിപ്പോകാമ്പസിനെയും ഇത് ബാധിക്കുന്നു. ഹിപ്പോകാമ്പസ് തടസ്സപ്പെടുമ്പോള്‍, പുതിയ വിവരങ്ങള്‍ സംഭരിക്കാനും വിശദാംശങ്ങള്‍ ഓര്‍മ്മിക്കാനും ബുദ്ധിമുട്ടായിത്തീരുന്നു.

തലച്ചോറിന് ദോഷം വരാതെ സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കാം?

മൊബൈലില്‍ ഉപയോഗിക്കുന്ന ഡേറ്റയ്ക്കും ആപ്പിനും ഡെയിലി ലിമിറ്റ് സെറ്റ് ചെയ്യാം.

20-30 മിനിറ്റുകള്‍ കൂടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുക്കുക.

ഉറക്കത്തിന് മുന്‍ഗണന നല്‍കുക-ഉറങ്ങുന്നതിന് 1 മണിക്കൂര്‍ മുമ്പെങ്കിലും സ്‌ക്രീല്‍ നോക്കുന്നത് ഒഴിവാക്കുക.

യഥാര്‍ത്ഥ ലോകവും ആയി അടുക്കുക-ഹോബികള്‍, വ്യായമം, സമൂഹം ആയി കൂടുതല്‍ ഇടപ്പെടുക, ഇത് ഡോപാമൈന്‍ സ്വാഭാവികമായി നിലനിര്‍ത്താന്‍ സഹായിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com