പ്രതീകാത്മക ചിത്രം  Source: Meta AI
LIFE

ആവശ്യമുള്ളതും ഇല്ലാത്തതുമായ വസ്തുക്കൾ സൂക്ഷിക്കാറുണ്ടോ? 'പൂപ്പ് റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കു..

പേര് കേൾക്കുമ്പോൾ ബാത്ത്റൂം മര്യാദകളെക്കുറിച്ചുള്ള ഒരു ടിപ്പാണ് ഇതെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല

Author : ന്യൂസ് ഡെസ്ക്

ആവശ്യമുള്ളതും ഇല്ലാത്തതുമായ വസ്തുക്കൾ സൂക്ഷിച്ചുവെക്കുന്നയാളാണോ നിങ്ങൾ. എത്ര ശ്രമിച്ചിട്ടും സാധനങ്ങൾ ഒതുക്കി വെക്കാൻ കഴിയാറില്ലേ? ഒഴിവാക്കണം എന്നു തോന്നുന്ന സാധനങ്ങൾ പോലും ഉപേക്ഷിക്കാൻ പറ്റുന്നില്ലല്ലേ. പോടിക്കണ്ട അതിന് 'പൂപ്പ് റൂൾ' നിങ്ങളെ സഹായിക്കും. എന്താണെന്നല്ലേ പറഞ്ഞു തരാം.

പേര് കേൾക്കുമ്പോൾ ബാത്ത്റൂം മര്യാദകളെക്കുറിച്ചുള്ള ഒരു ടിപ്പാണ് ഇതെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല. നിങ്ങളുടെ വീട്ടിൽ നിന്നോ വാർഡ്രോബിൽ നിന്നോ അനാവശ്യമായ വസ്തുക്കൾ വേഗത്തിൽ ഒഴിവാക്കാൻ ആളുകളെ സഹായിക്കുന്ന ഒന്നാണ് 'പൂപ്പ് റൂൾ'. ഇതൊരു ഫലപ്രദമായ ഹാക്കാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സ്റ്റോർ റൂമുകളിലോ അലമാരകളിലോ കിടക്കുന്ന പാഴ്‌വസ്തുക്കൾ എന്ത് ചെയ്യണമെന്നതിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് മൂന്നാം ക്ലാസിൽ ലഭിച്ച ജന്മദിന കാർഡ്, സ്കൂൾ പ്രോജക്റ്റിനായി വാങ്ങിയ വസ്തുക്കൾ ഇതൊക്കെ വലിച്ചെറിയണോ എടുത്ത് വെയ്ക്കണോ എന്ന് തീരുമാനിക്കാൻ ബുദ്ധിമുട്ടാറില്ലേ. അവസാനം അത് പിന്നെയും അങ്ങനെ തന്നെ നിർത്തും. ഇതിനു പരിഹാരമാണ് 'പൂപ്പ് റൂൾ'.

വികാരങ്ങളും നൊസ്റ്റാൾജിയയും ഒക്കെയാണ് ഇതിന് കാരണം. ഇത്തരത്തിലുള്ള കാര്യങ്ങൾ സൂക്ഷിക്കുന്നത് വഴി ഓർമകൾ സംരക്ഷിക്കാനാകും എന്ന ചിന്തയാണ് ഇതിന് കാരണം. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഉറപ്പായും 'പൂപ്പ് റൂൾ' അറിഞ്ഞിരിക്കണം. അമാൻഡ ജോൺസൺ എന്നയാളാണ് ഈ ആശയം അവതരിപ്പിച്ചത്. എന്നാൽ ADHDOrganized എന്ന ടിക് ടോക്ക് അക്കൗണ്ടിന്റെ സ്രഷ്ടാവായ ബെക്കയാണ് ഈ പദം ഉപയോഗിച്ചത്. ആശയം കുഴപ്പമുണ്ടാക്കുന്ന വസ്തുവിൽ വിസർജ്യമുണ്ടെങ്കിൽ നിങ്ങൾ അത് സൂക്ഷിക്കുമോ അതോ വലിച്ചെറിയുമോ? എന്ന് സ്വയം ചോദിക്കണം എന്നാണ് ഈ റൂൾ ആവശ്യപ്പെടുന്നത്. അത് അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്നുമാണ് ഇരുവരും പറയുന്നത്. ADHD ഉള്ളവർക്ക് ഈ ടിപ്പ് ഉപയോ​ഗപ്പെടുമെന്നും ഇത് അവകാശപ്പെടുന്നു.

ഇത് യഥാർഥത്തിൽ ഫലപ്രദമാണോ എന്നുള്ള ചോദ്യത്തിന് ഒരു ഫിൽട്ടറിംഗ് ഉപകരണമായി ഇത് ഉപയോ​ഗിക്കാമെന്നാണ് വിദ​ഗ്ദർ പറയുന്നത്. ആളുകൾ കാര്യങ്ങളെ കാണുന്നത് വൈകാരികമായാണ്. ചിലപ്പോൾ ഇനി ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത ആളുകൾ നൽകിയ സാധനങ്ങൾ സൂക്ഷിക്കുന്നത് സന്തോഷം നൽകുന്നതുകൊണ്ടല്ല മറിച്ച് കടപ്പാട്, നൊസ്റ്റാൾജിയ എന്നിവ കൊണ്ടാണ്. എന്നാൽ വികാരങ്ങൾക്കൊപ്പം ഇരിക്കേണ്ട ആവശ്യമില്ലെന്നും ഇത് നിങ്ങളോട് പറയുന്നില്ല. മറിച്ച് വിസർജ്യത്താൽ മൂടിയിരിക്കുന്ന ഒരു വസ്തു എടുക്കുമോ?' എന്നാണ് ചോദിക്കുന്നത്. അതുകൊണ്ട് തന്നെ വൈകാരികമായിട്ടല്ല, മനഃശാസ്ത്രപരമായിട്ടുള്ളതാണ് ഇതെന്നാണ് കൗൺസിലിംഗ് സൈക്കോളജിസ്റ്റുകളും പറയുന്നത്.

എല്ലാം വലിച്ചെറിയുക എന്നതല്ല ഇതിൻ്റെ ലക്ഷ്യം. മറിച്ച് തീരുമാനം എടുക്കുന്നതിലുള്ള ആശയക്കുഴപ്പം കുറയ്ക്കാൻ സഹായിക്കുക എന്നതാണ്. എല്ലാം ഒരുപോലെ പ്രധാനമാണെന്ന് തോന്നുമ്പോൾ ഒരുപക്ഷേ ഈ ഒരു ഹാക്ക് നിങ്ങളെ സഹായിച്ചാലോ..വെറുതെ ഒന്ന് പരീക്ഷിച്ച് നോക്കു.

SCROLL FOR NEXT