'Of Course I still Love You'- പുതിയ ആൽബമെന്ന് കരുതിയെങ്കിൽ തെറ്റി; ഇത് സ്പേസ് എക്സ് ഡ്രോൺ ഷിപ്പിൻ്റെ പേര്!

എഴുത്തുകാരൻ ഇയാൻ എം. ബാങ്ക്സിന്റെ വലിയ ആരാധകൻ കൂടിയായ ഇലോൺ മസ്ക്, അദ്ദേഹത്തിൻ്റെ സയൻസ് ഫിക്ഷൻ നോവലുകൾക്കുള്ള ആദരസൂചകമായാണ് ഡ്രോൺ ഷിപ്പിന് Of Course I still Love You എന്ന് പേരിട്ടിരിക്കുന്നത്
space X Drone ship Ofcourse I still Love you
ഡ്രോൺ ഷിപ്പിന് Of Course I still Love You എന്ന് പേരിടാമെന്ന തീരുമാനം ഇലോൺ മസ്‌ക് പെട്ടെന്നൊരു സുപ്രഭാതത്തിൽ സ്വീകരിച്ചതല്ലSource: X/@engineers_feed
Published on

Of Course I still Love You- ഒരു കാമുകൻ തെറ്റിപിരിഞ്ഞ കാമുകികയച്ച സന്ദേശമാണെന്നോ, പുതിയ ടെയ്‌ലർ സ്വിഫ്റ്റ് ആൽബമാണെന്നോ കരുതിയെങ്കിൽ തെറ്റി. ഇത് അതല്ല. ബഹിരാകാശത്ത് നിന്ന് പറന്നുവീഴുന്ന വലിയ, കത്തുന്ന ഹാർവെയറുകളെ ശേഖരിക്കുന്ന സ്പേസ്-എക്സ് ഡ്രോൺ ഷിപ്പിൻ്റെ പേരാണ്- Of Course I still Love You. എഴുത്തുകാരൻ ഇയാൻ എം. ബാങ്ക്സിന്റെ വലിയ ആരാധകൻ കൂടിയായ സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്, അദ്ദേഹത്തിൻ്റെ സയൻസ് ഫിക്ഷൻ നോവലുകൾക്കുള്ള ആദരസൂചകമായാണ് ഡ്രോൺ ഷിപ്പിന് Of Course I still Love You എന്ന് പേരിട്ടിരിക്കുന്നത്.

ഡ്രോൺ ഷിപ്പിന് Of Course I still Love You എന്ന് പേരിടാമെന്ന തീരുമാനം ഇലോൺ മസ്‌ക് പെട്ടെന്നൊരു സുപ്രഭാതത്തിൽ സ്വീകരിച്ചതല്ല.എഴുത്തുകാരനായ ഇയാൻ എം. ബാങ്ക്‌സിന്റെ കൾച്ചർ പരമ്പരയിൽ നിന്നാണ് ഈ പേര് വന്നത്. അദ്ദേഹത്തിൻ്റെ പുസ്തകങ്ങളിൽ വലിയ ബഹിരാകാശ കപ്പലുകൾക്ക് "You Would If You Really Loved Me", "So Much for Subtlety" തുടങ്ങി മനോഹരവും വിചിത്രവുമായ പേരുകളാണ് കാണുക.

ശരിക്കും എന്താണ് Of Course I still Love You?

ഓട്ടോണമസ് സ്‌പേസ്‌പോർട്ട് ഡ്രോൺ ഷിപ്പ് (ASDS) എന്നും പേരുള്ള ഒരു ഭീമൻ ഫ്ലോട്ടിംഗ് ലാൻഡിങ് പാഡാണ് Of Course I still Love You(OCISLY). റോബോട്ടിക് കൃത്യതയും ഉരുക്ക് ആയുധങ്ങളും സജ്ജീകരിച്ചിരിക്കുന്ന ഒരു അത്യാധുനിക ബാർജാണിത്. ഫാൽക്കൺ 9 വിക്ഷേപണത്തിനുശേഷമുള്ള ഫസ്റ്റ്-സ്റ്റേജ് ബൂസ്റ്ററുകൾ വീണ്ടെടുക്കാൻ സഹായിക്കുക എന്നതാണ് ഡ്രോൺ ഷിപ്പിൻ്റെ ജോലി.

space X Drone ship Ofcourse I still Love you
വാർത്തയറിയാൻ കൂടുതൽ അമേരിക്കക്കാരും തെരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയ; പുതിയ പഠനം

അടിസ്ഥാനപരമായി ഒരു സ്‌പേസ് പാർക്കിംഗ് വാലറ്റിന്റെ സമുദ്ര പതിപ്പാണ് കാലിഫോർണിയയിലെ ലോങ് ബീച്ച് വെസ്റ്റ് കോസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ ഷിപ്പ്. റോക്കറ്റിൽ നിന്ന് വേർപെടുന്ന ബൂസ്റ്ററുകൾ, ഒരു ജിംനാസ്റ്റിനെപ്പോലെ വായുവിൽ മറിഞ്ഞ്, പതുക്കെ ഈ പൊങ്ങിക്കിടക്കുന്ന കപ്പലിൽ ലാൻഡ് ചെയ്യുന്നു.

space X Drone ship Ofcourse I still love You
ഓട്ടോണമസ് സ്‌പേസ്‌പോർട്ട് ഡ്രോൺ ഷിപ്പ് (ASDS) എന്നും പേരുള്ള ഒരു ഭീമൻ ഫ്ലോട്ടിംഗ് ലാൻഡിങ് പാഡാണ് Of Course I still Love You(OCISLY).Source: X/@astrogeo

വിലയേറിയ റോക്കറ്റ് ബൂസ്റ്ററുകൾ പുനരുപയോഗം ചെയ്യപ്പെടുകയാണ് പതിവ്. പതിറ്റാണ്ടുകളായുള്ള രീതിയനുസരിച്ച് ഓരോ വിക്ഷേപണത്തിനു ശേഷവും അവയെ സമുദ്രത്തിലേക്ക് വലിച്ചെറിയുന്നതിനുപകരം സ്പേസ് എക്സ് പുനരുപയോഗം ചെയ്യുന്നു. ബൂസ്റ്ററുകൾ ലാൻഡ് ചെയ്യുന്നതിലൂടെയും വീണ്ടും ഉപയോഗിക്കുന്നതിലൂടെയും, കമ്പനി കോടിക്കണക്കിന് ഡോളർ ലാഭിക്കുകയും മാലിന്യം കുറയ്ക്കുകയും ചെയ്യുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com