LIFE

ചായയോ, കാപ്പിയോ? ഏതാണ് ഏറ്റവും നല്ലത്... ഒരുദിവസം എത്ര കപ്പ് വീതം കുടിക്കാം!

ഒന്ന് മറ്റൊന്നിനേക്കാൾ ആരോഗ്യകരമായിരിക്കുമോ?

Author : ന്യൂസ് ഡെസ്ക്

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് കാപ്പിയും ചായയും. ഇതിൽ രണ്ടിലും ഏതാണ് നല്ലതെന്ന് പറയാൻ പ്രയാസമാണ്. കാരണം ഇവ രണ്ടും ഊർജ്ജം നൽകുന്നതാണ് എന്നത് തന്നെയാണ്. എന്നാൽ ദിവസവും അഞ്ച് കപ്പ് വീതം ഇവയിൽ ഏതെങ്കിലും ഒന്ന് കുടിച്ചാൽ എന്താകും ശ​രീരത്തിന് സംഭവിക്കുക? ഒന്ന് മറ്റൊന്നിനേക്കാൾ ആരോഗ്യകരമായിരിക്കുമോ?

കാപ്പിയിൽ കൂടുതൽ കഫീൻ അടങ്ങിയിട്ടുള്ളതിനാൽ പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ ഇത് സഹായിക്കുമെന്നാണ് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. അമിത് സറഫ് പറയുന്നത്. എന്നാൽ കഫീൻ കുറവാണെങ്കിലും ചായയിൽ മനസിനെ ശാന്തമാക്കാൻ സഹായിക്കുന്ന എൽ-തിയനൈൻ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

അമിതമായ കാപ്പി ഉപഭോഗം സ്ട്രെസ് ഹോർമോണുകളെ വർധിപ്പിക്കുന്നത് വഴി അസ്വസ്ഥതയും ഉറക്കകുറവും ഉണ്ടാക്കിയേക്കാം. അമിത അളവിൽ കഫീൻ ഉപയോ​ഗം ഉറക്കത്തെ തടസപ്പെടുത്തുമെന്നാണ് ഡോ. അമിത് സറഫ് പറയുന്നത്. എന്നാൽ ചായയിൽ കഫീൻ കുറവാണെന്നും മനസിനെ ശാന്തമാക്കാൻ സഹായിക്കുന്ന എൽ-തിയനൈൻ അടങ്ങിയിട്ടുണ്ടെന്നും ഡോ. അമിത് സറഫ് പറഞ്ഞു.

അതേസമയം, ഇവ രണ്ടിൻ്റെയും അമിതമായ ഉപയോ​ഗം ശരീരം ചില പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ ബാധിക്കുമെന്നും ഡോ. സറഫ് വിശദീകരിച്ചു. കാപ്പി കാൽസ്യം ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടാക്കും, ഭക്ഷണത്തിന് ശേഷമുള്ള കാപ്പി ഉപയോ​ഗം ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. ചായയിൽ പ്രത്യേകിച്ച് കട്ടൻ ചായയിൽ ടാന്നിനുകൾ അടങ്ങിയിട്ടുണ്ട്. ഇതും ഇരുമ്പ് ആ​ഗിരണം ചെയ്യുന്നതിൽ പ്രയാസം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതായത് മിതമായ അളവിൽ മാത്രം കാപ്പിയും ചായയും ആസ്വദിക്കുക എന്നതാണ് പ്രധാനം. മുതിർന്ന ഒരു വ്യക്തിക്ക് പ്രതിദിനം 300 മുതൽ 400 മില്ലിഗ്രാം വരെ കഫീൻ ഉപയോ​ഗിക്കുന്നതിൽ പ്രശ്നമില്ല. ഇത് ഏകദേശം 3 മുതൽ 4 കപ്പ് കാപ്പിക്കും 6 മുതൽ 8 കപ്പ് ചായ വരെ ചായ കുടിക്കുന്നതിനും തുല്യമാണ്. അതേസമയം, ശരീരത്തിലെ കഫീന്റെ അളവ് സന്തുലിതമാക്കാൻ പകൽ സമയത്ത് ധാരാളം വെള്ളം കുടിക്കുക എന്നതും പ്രാധാന്യമാണെന്ന് ഡോ. അമിത് സറഫ് പറഞ്ഞു.

രാത്രിയിൽ കഫീൻ പൂർണമായും ഒഴിവാക്കുക. ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, അമിതമായ ചിന്തകൾ, വയറുവേദന എന്നിവ ഉണ്ടെങ്കിലും കഫീൻ ഒഴിവാക്കുന്നത് ​ഗുണം ചെയ്യുെമെന്നും ഡോ. അമിത് സറഫ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT