പ്രതീകാത്മക ചിത്രം Source: Chat GPT
LIFE

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളില്‍ മൂത്രാശയ അണുബാധ കൂടുന്നു? കാരണമിതാണ്

ഈ സമയം ആവുമ്പോഴേക്കും തന്നെ സ്ത്രീകളിലെ ബ്ലാഡറിലെ മസിലുകള്‍ ശോഷിച്ചു തുടങ്ങും. മാത്രമല്ല ചിലര്‍ക്ക് ഗര്‍ഭാശയമോ മൂത്രസഞ്ചിയോ താഴാനുള്ള സാധ്യതയും കുറവല്ല.

Author : ന്യൂസ് ഡെസ്ക്

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളില്‍ സാധാരണയായി മൂത്രാശയ അണുബാധ വരുന്നുണ്ട്. എന്നാല്‍ പലര്‍ക്കും ഇതു രണ്ടും ചേര്‍ന്നിരിക്കുന്നതാണെന്ന് പലര്‍ക്കും അറിയില്ല. മെനോപോസിന് ശേഷം സ്ത്രീകളില്‍ മൂത്രാശയ സംബന്ധ രോഗങ്ങള്‍ വരുന്നത് എന്തുകൊണ്ട്? ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ഈസ്ട്രജന്റെ അളവിലെ കുറവാണ് പ്രധാനമായും ഇതിന് കാരണം. യൂറിനറി ട്രാക്ട് കലകള്‍ ശരീരത്തില്‍ നിലനിര്‍ത്തുന്നതിന് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈസ്ട്രജന്റെ അളവ് കുറയുന്ന ഘട്ടങ്ങളില്‍ മൂത്രം ശരീരത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന ട്യൂബായ യുറേത്രയിലെ പാളിയുടെ കട്ടി കുറഞ്ഞുവരും. രോഗാണുക്കളെ തടയുന്ന ബ്ലഡ് സെല്ലുകളും മ്യുകോസല്‍ ഇമ്യൂണ്‍ കലകള്‍, സെല്ലുലാര്‍ റിസപ്റ്ററുകള്‍, തുടങ്ങിയ മൂത്രാശയവുമായി ചേര്‍ന്നു നില്‍ക്കുന്ന പ്രതിരോധ സംവിധാനങ്ങള്‍ എല്ലാം കുറഞ്ഞു വരും. അതുകൊണ്ട് തന്നെ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകള്‍ക്ക് എളുപ്പത്തില്‍ ശരീരത്തില്‍ പ്രവേശിച്ച് രോഗാവസ്ഥയുണ്ടാക്കുന്നത് എളുപ്പമായി തീരുന്നു.

ഈ സമയം ആവുമ്പോഴേക്കും തന്നെ സ്ത്രീകളിലെ ബ്ലാഡറിലെ മസിലുകള്‍ ശോഷിച്ചു തുടങ്ങും. മാത്രമല്ല ചിലര്‍ക്ക് ഗര്‍ഭാശയമോ മൂത്രസഞ്ചിയോ താഴാനുള്ള സാധ്യതയും കുറവല്ല. ഇത്തരം ഘട്ടങ്ങളില്‍ മൂത്രമൊഴിച്ചാലും അത് പൂര്‍ണമായും പുറത്തുപോയതായി തോന്നില്ല. ഇത് ഇടയ്ക്കിടക്ക് മൂത്രം ഒഴിക്കുന്നതിന് കാരണമാവുകയും അത് ബാക്ടീരിയ വര്‍ധിക്കാനും രോഗാവസ്ഥയുണ്ടാക്കുന്നതിനും സാധ്യത വര്‍ധിപ്പിക്കുന്നു.

അതുപോലെ തന്നെ സ്ത്രീകള്‍ക്ക് മൂത്രശങ്ക അനുഭവപ്പെടുമ്പോള്‍, പാഡുകളിലോ അടിവസ്ത്രങ്ങളിലോ മൂത്രത്തിന്റെ അംശം കിടക്കുന്നത് ബാക്ടീരിയകള്‍ക്ക് വളരാന്‍ സഹായകരമാകുന്നു. ലൈംഗിക ബന്ധത്തില്‍ പോലും മൂത്രാശയ രോഗങ്ങള്‍ ഉണ്ടാകുന്നത് നേരട്ടില്ലെന്ന് മനസിലാക്കണം. മൂത്രാശയത്തിലേക്ക് ബാക്ടീരിയ എത്തുകയും തുടര്‍ന്ന് അണുബാധയ്ക്കുള്ള സാഹചര്യം വളര്‍ത്തുകയുമാണ് ചെയ്യുന്നത്.

മൂത്രാശയ രോഗങ്ങളുടെ ലക്ഷണങ്ങള്‍

മൂത്രത്തില്‍ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ ഉണ്ടാവുന്ന ബാക്ടീരിയകളുണ്ട്. അവയ്ക്ക് ചികിത്സയും ആവശ്യമില്ല. കാരണം ചികിത്സിക്കാന്‍ അത് മൂത്രാശയ സംബന്ധ രോഗമല്ല. എന്നാല്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

1. പെട്ടെന്ന് ഇടക്കിടക്ക് മൂത്രമൊഴിക്കാനുള്ള ആശങ്ക

2. മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ എടുക്കുന്ന സാഹചര്യം

3. ചെറിയ അളവില്‍ ഇടക്കിടെ മൂത്രം ഒഴിക്കുന്ന അവസ്ഥ

4. പെല്‍വിക് മസിലിനോട് ചേര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ട്

മൂത്രാശയ രോഗങ്ങള്‍ ചിലപ്പോള്‍ കിഡ്‌നിയെയും ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം നടുവേദന, പനി, വിറയല്‍ തുടങ്ങിയവകൂടി കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.

ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ ക്രീമുകളിലൂടെയും മരുന്നുകളിലൂടെയും വജൈനല്‍ കലകളിലേക്ക് ഇസ്ട്രജന്‍ എത്തിക്കുന്ന രീതിയാണിത്. ഈസ്ട്രജന് സാധാരണ ഗതിയില്‍ മൂത്രാശയ രോഗങ്ങള്‍ വരുത്തുന്ന യുടിഐ ബാക്ടീരിയയെ പ്രതിരോധിക്കാന്‍ കഴിയും. സമാനമായി ആന്റി ബയോട്ടിക്കുകള്‍ കഴിക്കുന്നതും ബാക്ടീരിയയെ തടയുന്നതിന് സഹായിക്കും.

SCROLL FOR NEXT