LIFE

ബിസ്കറ്റിലെ ദ്വാരങ്ങൾ ഭംഗിക്കുവേണ്ടിയല്ല, കാരണം ഇതാണ്!

ചേരുവകൾക്കും ബേക്കിംഗ് രീതികൾക്കും അനുസരിച്ചാണ് ഡോക്കർ ഹോളുകൾ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക

Author : ന്യൂസ് ഡെസ്ക്

ബിസ്കറ്റ് ഇഷ്ടമില്ലാത്തവരുണ്ടോ? ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും വലിയൊരു വിഭാഗം ആളുകളും കഴിക്കുന്ന സ്നാക്കാണ് ബിസ്ക്കറ്റ്. രുചി മാത്രമല്ല സൗകര്യമാണ് ബിസ്കറ്റിന്റെ ജനപ്രീതിക്ക് പ്രധാന കാരണം. ചെറിയ വിലയക്ക് കൊണ്ടു നടക്കാവുന്ന അത്യാവശ്യ ഘട്ടത്തിൽ വിശപ്പ് ഒതുക്കാൻ സഹായിക്കുന്ന ഭക്ഷണം അതാണ് ബിസ്ക്കറ്റ്.

ഇതിൽ കൗതുകമുള്ള കാര്യം ബിസ്കറ്റുകളിൽ കാണുന്ന ദ്വാരമാണ്. ബിസ്കറ്റുകളിൽ പലതും ദ്വാരമുള്ളവയാണ്. അത് ഭംഗിക്കുവേണ്ടിയാണോ അല്ലെങ്കിൽ എന്തെങ്കിലും കാര്യത്തിനാണോ എന്നാലോചിച്ചിട്ടുണ്ടോ.എന്നാൽ ആലോചിക്കണം. ഇവയാണ് ഡോക്കർ ഹോളുകൾ. വെറുതെ കാണാൻ ഭംഗിക്ക് വേണ്ടി ദ്വാരമിടുകയല്ല. ബിസ്കറ്റുകളുടെ രുചിക്കും പാകത്തിനും വരെ മാറ്റം വരുത്താൻ സഹായിക്കുന്നവയാണ് ഇവ.

മാവ്, പഞ്ചസാര, ബട്ടര്‍, വെള്ളം തുടങ്ങിയ പലവിധ ചേരുവകള്‍ ചേര്‍ത്താണല്ലോ ബിസ്‌ക്കറ്റ് തയ്യാറാക്കുന്നത്. ബേക്ക് ചെയ്യുന്ന സമയത്ത് ആവിയും വായുവും ഓവനുളളില്‍ അടിഞ്ഞുകൂടും. ഈ സമയം ബിസ്കറ്റുകൾ വീർത്ത് ഷേപ്പിൽ വ്യത്യാസം വരാനും പൊട്ടിപ്പോകാനുമെല്ലാം സാധ്യത കൂടുതലാണ്. ഇതൊഴിവാക്കാനാണ് ഡോക്കർ ഹോളുകൾ ഇടുന്നത്.

ഡോക്കർ ഹോളുകൾ ബിസ്‌ക്കറ്റുകള്‍ ഒരു പോലെ വേകാനും നല്ല ക്രഞ്ചിയായിട്ടിരിക്കാനും സഹായിക്കും. വായൂ കുമിളകള്‍ ഉണ്ടാകുന്നത് തടയുകയും ബിസ്‌ക്കറ്റുകള്‍ പരന്നും ക്രിസ്പ് ആയും നിലനിര്‍ത്താനും സഹായിക്കുന്നു. പ്രത്യേകിച്ച് പ്ലയിന്‍ ആയിട്ടുളള ഉപ്പിട്ട ബിസ്‌ക്കറ്റുകള്‍. പല ബിസ്കറ്റുകളുചേയും ചേരുവകൾക്കും ബേക്കിംഗ് രീതികൾക്കും അനുസരിച്ചാണ് ഡോക്കർ ഹോളുകൾ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

മാവിന്റെ തരത്തിനനുസരിച്ച് ഡോക്കർ ഹോളുകളുടെ തരവും മാറും. സോഫ്റ്റായ മാവിന് അച്ചുകൾ ഉപയോഗിച്ച് ദ്വാരം ഇടുമ്പോൾ കട്ടിയുള്ള മാവിന് പ്രത്യേക 'ഡോക്കറിംഗ് റോളറുകള്‍' ഉപയോഗിക്കുന്നു. ബോർബണോ, മൊണോക്കോ പോലുള്ള ഉപ്പ് ബിസ്ക്കറ്റുകളോ കാണുമ്പോൾ ആ വ്യത്യാസം മനസിലാക്കാൻ കഴിയും. പണ്ടുകാലത്ത് കേക്കുകൾ പോലും നിർമിക്കുമ്പോൾ ചെറിയ ദ്വാരങ്ങളോ, രൂപവ്യത്യാസങ്ങളോ വരുത്തിയിരുന്നതായി പറയുന്നു.

SCROLL FOR NEXT