window seat journey in flights  Source; Meta AI
LIFE

മനോഹാരിത മാത്രമല്ല, ആരോഗ്യ പ്രശ്നങ്ങളും; വിമാനത്തിലെ വിൻഡോ സീറ്റ് യാത്രകളിൽ ശ്രദ്ധിക്കുക!

ഫ്‌ളൈറ്റ് അറ്റന്‍ഡന്‍റിനും പൈലറ്റിനും സ്‌കിന്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും, അതേ സാധ്യത വിൻഡോ സീറ്റിലെ യാത്രക്കാർക്കും ഉണ്ടെന്നതരത്തിലാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ.

Author : ന്യൂസ് ഡെസ്ക്

യാത്രകൾ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്. യാത്രചെയ്തെന്നും സ്ഥലങ്ങളും കാഴ്ചകളും മാത്രമല്ല യാത്ര തന്നെ അനുഭവമായി കരുതുന്നവർ. യാത്ര ചെയ്യുന്ന വാഹനങ്ങളിലിരുന്ന് ജാലകക്കാഴ്ചകൾ ആസ്വദിക്കുന്നവരും കുറവല്ല. ബസിലോ, ട്രെയിനിലോ വിമാനത്തിലായാലും വിൻഡോ സീറ്റിന് ആരാധകരേറെയാണ്.

വിമാനയാത്രയിൽ വിൻഡോയിലൂടെ നോക്കി പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങളേയും, താഴെ പ്രകൃതിയേയും, എല്ലാം കാണുന്നത് ഒരു പ്രത്യേക അനുഭവമാണ്. അതിനുമപ്പുറം മറ്റൊരു ആസ്വാദനം കൂടി പലർക്കും ഉണ്ടാകും. വിന്‍ഡോയ്ക്ക് സൈഡിലുള്ള ചെറിയ വാളില്‍ തലചായ്ച്ച് കിടക്കാം. ഹെഡ്‌ഫോണില്‍ പാട്ടൊക്കെ ആസ്വദിച്ച് ചിന്തകളും സ്വപ്നങ്ങളുമൊക്കെയായി സ്വന്തം ലോകം തീർക്കാം.

ഇത്തരത്തിൽ വിമാനത്തിലെ വിൻഡോ സീറ്റ് ആസ്വദിക്കുന്നവരും , ആഗ്രഹിക്കുവരുമെല്ലാം സൂക്ഷിക്കണമെന്നാണ് പറയുന്നത്. ടിക്ടോക് താരമായ ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 20 മിനിറ്റ് വെയിലത്ത് കിടന്നാലുണ്ടാകുന്ന അള്‍ട്രാവയലറ്റ് റേഡിയേഷനാണ് 60 മിനിറ്റ് വിന്‍ഡോ സീറ്റ് ഫ്‌ളൈറ്റ് യാത്രയില്‍ കിട്ടുകയത്രേ!

ഫ്‌ളൈറ്റ് അറ്റന്‍ഡിനും പൈലറ്റിനും സ്‌കിന്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും, അതേ സാധ്യത വിൻൻഡോ സീറ്റിലെ യാത്രക്കാർക്കും ഉണ്ടെന്നതരത്തിലാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ. ഇക്കാര്യം പാടെ അവഗണിക്കേണ്ട എന്നാണ് ചർമരോഗവിദഗ്ധരും പറയുന്നത്. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിലെത്താൻ സാധ്യയുണ്ടെന്നത് ശരിയാണ്. എന്നാൽ ഏത് തരത്തിലുള്ള വികിരണമാണ് എന്നതിനെ ആശ്രയിച്ചാണ് അതിന്റെ പ്രത്യാഘാതങ്ങൾ നിശ്ചയിക്കുന്നത്.

വിമാനത്തിന്റെ വിന്‍ഡോയിലൂടെ കടന്നുപോകാൻ കഴിയുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് സാധാരണഗതിയിൽ പിഗ്മെന്റേഷൻ പോലുള്ള പ്രശ്നങ്ങളേ ഉണ്ടാക്കാൻ വഴിയുള്ളു. സൂര്യാഘാതത്തിന് വഴിവെക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളെ ഫില്‍റ്റര്‍ ചെയ്യാനുള്ള കഴിവ് വിമാനത്തിലെ വിന്‍ഡോകള്‍ക്ക് ഉണ്ടായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പൈലറ്റിനും അടിക്കടി വിമാന യാത്ര വേണ്ടി വരുന്നവര്‍ക്കും മെലനോമ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

പൈലറ്റുമാരും എയര്‍ഹോസ്റ്റസുമാരും അള്‍ട്രാ വയലറ്റ് രശ്മികള്‍ക്ക് ഇരയാകുന്നത് കൂടുതലാണെന്നും ഇവര്‍ക്ക് കോസ്മിക് റേഡിയേഷനുള്ള സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഇത് മെലനോമ, മറ്റ് ചര്‍മരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നും 2018ല്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാല നടത്തിയ പ്രത്യേക പഠനത്തില്‍ പറയുന്നു.

ഇത്തരം സാഹചര്യത്തെ സുരക്ഷിതമാക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്. സണ്‍സ്‌ക്രീനുകളുടെ ഉപയോഗം.( ടിന്റഡ് ആയിട്ടുള്ള ഒരു എസ്പിഎഫ് ) കഴിയുമെങ്കിൽ വിൻഡോ അടച്ചിടാൻ കഴിഞ്ഞാൽ അതും ഗുണം ചെയ്യും.

SCROLL FOR NEXT