Source: ഫയൽ
Local Body Poll

നാട് നിറഞ്ഞ് പോസ്റ്ററുകളും ഫ്ലെക്സുകളും; കുന്നേപ്പറമ്പ് വെസ്റ്റിൽ മത്സരത്തിന് എട്ട് സ്ഥാനാർഥികൾ

800 ഓളം വോട്ടുകൾ ആണ് ഡിവിഷനിൽ ഉള്ളത്. സ്ഥാനാർഥികളുടെ എണ്ണം കൂടുതലായതു കൊണ്ട് തന്നെ 500 വോട്ട് എങ്കിലും നേടുന്ന ആൾക്ക് ഇവിടെ ജയിച്ചു കയറാം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവം എന്നാണ് പറയുക. തൃക്കാക്കര നഗരസഭയിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തുള്ള വാർഡ് ആണ് കുന്നേപ്പറമ്പ് വെസ്റ്റ്. ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഉത്സവം ആക്കുന്ന തൃക്കാക്കരയിലെ ഈ വാർഡ് പരിചയപ്പെടാം. കുന്നേപ്പറമ്പിൽ എവിടെ നോക്കിയാലും സ്ഥാനാർഥികളുടെ പോസ്റ്ററുകളും ഫ്ലക്സുകളും ആണ്. ഒന്നും രണ്ടും സ്ഥാനാർഥികൾ അല്ല 8 സ്ഥാനാർഥികൾ

തൃക്കാക്കര നഗരസഭയിൽ തന്നെ ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്ന വാർഡ് ആണ് 42ആം ഡിവിഷനായ കുന്നേപ്പറമ്പ് വെസ്റ്റ്. ഒട്ടു മിക്ക പാർട്ടികളും ഇവിടെ മത്സര രംഗത്തുണ്ട്. എൽഡിഎഫ്, യുഡിഎഫ്, NDA, AAP, ട്വന്റി 20,SDPI, കോൺഗ്രസ്‌ വിമതൻ, സ്വതന്ത്രൻ എന്നിവരാണ് മത്സരിക്കുന്നത്. തൃക്കാക്കര നഗരസഭ മുൻ ചെയർമാൻ ഷാജി വാഴക്കാലയാണ് ഇവിടെ യുഡിഎഫിന്റെ സ്ഥാനാർഥി എൽഡിഎഫ് സ്ഥാനാർഥിയായി അബ്ദുൾ നാസർ മത്സരിക്കുന്നു.

നഗരസഭയിലെ മാലിന്യ പ്രശ്നമാണ് ഇവിടെ എൽഡിഎഫിന്റെ മുഖ്യപ്രചാരണ വിഷയം. രണ്ടു മുന്നണികൾക്കും എതിരെ ശക്തമായ പ്രചാരണവുമായി ആണ് ചെറു പാർട്ടികൾ മത്സര രംഗത്തുള്ളത്. 1800 ഓളം വോട്ടുകൾ ആണ് ഡിവിഷനിൽ ഉള്ളത്. സ്ഥാനാർഥികളുടെ എണ്ണം കൂടുതലായതു കൊണ്ട് തന്നെ 500 വോട്ട് എങ്കിലും നേടുന്ന ആൾക്ക് ഇവിടെ ജയിച്ചു കയറാം

SCROLL FOR NEXT