തിരുവനന്തപുരം: ട്രാൻസ്‌വുമൺ അമേയ പ്രസാദിന് വനിതാ വാർഡിൽ മത്സരിക്കാൻ അനുമതി നൽകി ഹൈക്കോടതി. വനിതാ വാർഡിൽ ട്രാൻസ്‌വുമണിന് മത്സരിക്കാൻ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് കാണിച്ച് നൽകിയ പരാതി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിട്ടതോടെ ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ അമേയക്ക് മത്സരിക്കാൻ സാധിക്കും.
തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ എല്ലാത്തിലും വനിത എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അമേയയുടെ പേര് ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവരുടെ ലിസ്റ്റിലായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ ഔദ്യോഗിക രേഖകൾ ഉൾപ്പെടെ കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് കോടതി അമേയ അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്.