Source: News Malayalam 24X7
Local Body Poll

സ്ഥാനാർഥികളുടെ കാരിക്കേച്ചർ തയ്യാറാക്കാൻ മനു ഒയാസിസ്; ഡിസംബർ 7 മുതൽ 9 വരെ പ്രദർശനം

106 സ്ഥാനാർഥികളുടെ ചിത്രങ്ങളാണ് വരച്ചു പൂർത്തിയാക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പന്തളത്തെ തെരഞ്ഞെടുപ്പ് കളറാക്കുന്നത് ശിൽപിയും ചിത്രകാരനുമായ മനു ഒയാസിസ് ആണ്. പന്തളത്തെ 106 സ്ഥാനാർഥികളെ ഇതുവരെ മനു വരച്ചു. എല്ലാ രാഷ്ട്രീയക്കാരും ഇപ്പോൾ മനു ഒയാസിസിനെ തെരഞ്ഞെത്തുകയാണ്.

അരിവാൾ ചുറ്റിക നക്ഷത്രം, കൈപ്പത്തി, താമര. സ്വതന്ത്രചിഹ്നങ്ങൾ. സ്ഥാനാർഥികളുടെ ചിത്രങ്ങൾ, അങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള എന്തും ഇവിടെ ഓക്കെയാണ്. മനു കഴിഞ്ഞ 32 വർഷമായി ഈ മേഖലയിൽ അറിയപ്പെടുന്ന കലാകാരനാണ്. 106 സ്ഥാനാർഥികളുടെ ചിത്രങ്ങളാണ് വരച്ചു പൂർത്തിയാക്കുന്നത്.

സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ മനുവിന് പിടിപ്പത് പണിയാണ്. വിവിധ കളർ പേനകൾ വെച്ചാണ് ചിത്രീകരണം. ഡിസംബർ 7 മുതൽ 9 വരെ പന്തളത്ത് പൂർത്തിയാക്കിയ ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാകും. പ്രദർശനത്തിനുശേഷം ചിത്രങ്ങൾ അതാത് സ്ഥാനാർഥികൾക്ക് കൈമാറും.

SCROLL FOR NEXT