ശ്രീജ ഷിജോ Source: Social Media
Local Body Poll

പ്രചാരണത്തിന് വ്യത്യസ്തമായ പോസ്റ്ററുകൾ, ട്രെൻഡായി ശ്രീജയുടെ പോസ്റ്റർ; പോരാട്ടം അർബുദത്തെ അതിജീവിച്ച്

ആടിനെ തീറ്റാൻ പോയപ്പോൾ അപ്രതീക്ഷിതമായി ഫോട്ടോഗ്രാഫർ പകർത്തിയതാണ് ആ ചിത്രം എന്ന് ശ്രീജ

Author : ന്യൂസ് ഡെസ്ക്

പെരുമ്പാവൂർ: തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ശ്രദ്ധനേടുകയാണ് വ്യത്യസ്തമായ പോസ്റ്ററുകൾ. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ശ്രീജ ഷിജോയുടെ പോസ്റ്റർ ഇത്തരത്തിൽ ഒന്നാണ്. അപ്രതീക്ഷിതമായി എടുത്ത ഫോട്ടോ കേരളം മുഴുവൻ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ശ്രീജ. എറണാകുളത്തിന്റെ മലയോര മേഖലയായ ക്രാരിയേലി ഡിവിഷനിൽ നിന്നാണ് ശ്രീജ ജനവിധി തേടുന്നത്.

നൈറ്റി അണിഞ്ഞു തോളിൽ തോർത്തും ഇട്ട് ചിരിച്ചു നടന്നു വരുന്ന ആ സ്ഥാനാർഥിയുടെ ചിത്രം ഓർമയില്ലേ. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ ക്രാരിയേലി ഡിവിഷനിലെ ശ്രീജ ഷിജോ ആണ് വ്യത്യസ്തമായ ഈ പോസ്റ്ററിലെ താരം. ആടിനെ തീറ്റാൻ പോയപ്പോൾ അപ്രതീക്ഷിതമായി ഫോട്ടോഗ്രാഫർ പകർത്തിയതാണ് ആ ചിത്രം എന്ന് ശ്രീജ.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖലാ സെക്രട്ടറി അഭിലാഷ് അനിരുദ്ധൻ ആണ് ചിത്രം പകർത്തിയത്. വേങ്ങൂർ പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീജയ്ക്ക് പ്രവർത്തനത്തിന്റെ അംഗീകാരം ആയാണ് ബ്ലോക്ക്‌ പഞ്ചായത്തിലേക്ക് മത്സരിക്കാൻ സിപിഐഎം അവസരം നൽകിയത്.

അർബുദത്തോട് പോരാടി ജയിച്ച ശ്രീജയ്ക്ക് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വീണ്ടും എത്തുന്നത്. ഇത്തവണയും ക്രാരിയേലിയിലെ ജനങ്ങൾ തന്നെ പിന്തുണയ്ക്കും എന്നാണ് ശ്രീജയുടെ പ്രതീക്ഷ

SCROLL FOR NEXT