പ്രതീകാത്മക ചിത്രം Source: Screengrab
Local Body Poll

സ്ഥാനാർഥിത്വം പിൻവലിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം; പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ബിജെപി ശ്രമമെന്ന് പരാതി

സ്ഥാനാർഥിത്വം പിൻവലിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തെന്ന് പരാതിയിൽ പറയുന്നു...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ബിജെപി ശ്രമം എന്ന് പരാതി. നഗരസഭയിലെ 50ാം വാർഡിലെ സ്ഥാനാർഥി രമേശ് കെയുടെ സ്ഥാനാർഥിത്വം പിൻവലിപ്പിക്കുന്നതിന് ശ്രമം എന്നാണ് പരാതി. സ്ഥാനാർഥിത്വം പിൻവലിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു എന്നും പരാതിയിൽ പറയുന്നു.

നിലവിലെ സ്ഥാനാർഥിയും കൗൺസിലറും ഉൾപ്പടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വി.കെ. ശ്രീകണ്ഠൻ എംപി ആരോപിച്ചു. വി കെ ശ്രീകണ്ഠൻ രമേശിൻ്റെ വീട്ടിലെത്തി. പാലക്കാട് നോർത്ത് പൊലീസ് രമേശിൻ്റെയും കുടുംബത്തിൻ്റെയും മൊഴി രേഖപ്പെടുത്തി.

50ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. അതോടെ നിലവിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം.

SCROLL FOR NEXT