Local Body Poll

പാലക്കാട് ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ; മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്

മേലാർകോട് സിപിഐഎം സ്ഥാനാർഥിക്കെതിരെ സിപിഐ ലോക്കൽ സെക്രട്ടറി മത്സരിക്കും

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: വിവിധയിടങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ. മേലാർകോട് സിപിഐഎം സ്ഥാനാർഥിക്കെതിരെ സിപിഐ ലോക്കൽ സെക്രട്ടറി മത്സരിക്കും. സിപിഐ ലോക്കൽ സെക്രട്ടറി എസ്. ഷൗക്കത്തലിയാണ് മത്സരിക്കുന്നത്. മണ്ണൂർ പഞ്ചായത്തിൽ അഞ്ച് സീറ്റിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനം. ചിറ്റൂർ മണ്ഡലത്തിൽ മൂന്ന് പഞ്ചായത്തുകളിലെ അഞ്ച് സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും.

ചിറ്റൂർ തത്തമംഗലം നഗരസഭയിൽ രണ്ട് വാർഡുകളിൽ സിപിഐ സ്ഥാനാർഥികൾ മത്സരിക്കും. ചിറ്റൂരിൽ രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും പാർട്ടി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. തൃത്താല മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. അതേസമം, മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് പറഞ്ഞു.

SCROLL FOR NEXT