തിരുവനന്തപുരം: മൂന്നാം പിണറായി സർക്കാരിലേക്കുള്ള ചുവടുവയ്പ്പായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉന്നത വിജയം നേടും. വലിയ വിജയ പ്രതീക്ഷ ഉണ്ടെന്നും ശൈലജ ന്യൂസ് മലയാളത്തോട് പറഞ്ഞു.
10 വർഷക്കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണം ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. യുവാക്കളെ തെരഞ്ഞെടുപ്പിലേക്ക് കൊണ്ടുവരിക എന്നത് മുന്നണിയുടെ പ്രഖ്യാപിത നയമാണ്. ചെറുപ്പക്കാരുടെ ഒരു പാനൽ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജ്ജമാക്കിയിട്ടുണ്ടായിരുന്നു എന്നും ശൈലജ അറിയിച്ചു.