Source: News Malayalam 24x7
Local Body Poll

കൽപ്പറ്റയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി

കിറ്റ് നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം എന്ന് എൽഡിഎഫ് ആരോപണം

Author : ന്യൂസ് ഡെസ്ക്

വയനാട്: കൽപ്പറ്റയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി. നഗരസഭ അഞ്ചാം വാർഡ് സ്ഥാനാർഥി കെ. ചിത്രയുടെ വീട്ടിൽ നിന്നാണ് കിറ്റുകൾ പിടിച്ചത്. ഓട്ടോറിക്ഷയിൽ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകൾ. പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

കിറ്റ് നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം എന്ന് എൽഡിഎഫ് ആരോപണം.

SCROLL FOR NEXT