Local Body Poll

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളോ പ്രചാരണ ബോര്‍ഡുകളോ ഇല്ല; ഒന്നുമറിയാതെ ബദിയടുക്കയിലെ കൊറഗര്‍ കുട്ട മെടയുന്ന തിരക്കിലാണ്

ബദിയടുക്ക പഞ്ചായത്തില്‍ ആകെ 150 ല്‍ താഴെ വ്യക്തികള്‍ മാത്രമാണുള്ളത്.

Author : ന്യൂസ് ഡെസ്ക്

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രാഷ്ട്രീയം ചര്‍ച്ചയാകുമ്പോഴും ഇതൊന്നും അറിയാത്ത ഒരു ഗോത്ര വിഭാഗമുണ്ട് കാസര്‍ഗോഡ് ബദിയടുക്കയില്‍. തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണങ്ങളൊന്നുമറിയാതെ തങ്ങളുടെ പരമ്പരാഗതമായ കുട്ട മെടയുന്ന തിരക്കിലാണ് ഏറ്റവും പഴക്കം ചെന്ന ഗോത്രവര്‍ഗ സമുദായമായ കൊറഗര്‍. ബദിയടുക്ക പഞ്ചായത്തില്‍ ആകെ 150 ല്‍ താഴെ വ്യക്തികള്‍ മാത്രമാണുള്ളത്.

തെരഞ്ഞെടുപ്പ് ആരവങ്ങളോ പ്രചാരണ ബോര്‍ഡുകളോ ഈ കൊറഗ കോളനിയെ സ്പര്‍ശിച്ചിട്ടില്ല. വോട്ടിന്റെ രാഷ്ട്രീയം ചര്‍ച്ചയാകുമ്പോഴും, തങ്ങളുടെ പരമ്പരാഗത ജോലിയായ കൊട്ട മെടയുന്ന തിരക്കിലാണിവര്‍.

കേരളത്തിലെ അഞ്ച് പ്രധാന ഗോത്രവര്‍ഗങ്ങളില്‍ ഒന്നായ കൊറഗ വിഭാഗം ആധുനികതയിലും തങ്ങളുടെ പാരമ്പര്യം മുറുകെപ്പിടിക്കുന്നു. ഇന്ത്യയില്‍ തന്നെ കൊറഗരുടെ ജന സംഖ്യ 2000 താഴെ മാത്രമാണ്. കൊറഗഎന്ന വാക്കിന്മലയില്‍ താമസിക്കുന്നവര്‍എന്നാണര്‍ത്ഥം. കാട്ടില്‍ പോയി വള്ളികള്‍ ശേഖരിക്കും. അത് കോളനിയില്‍ എത്തിച്ച് കൊട്ടയാക്കും. മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ ഒരു കുട്ടയ്ക്ക് 150 രൂപ മുതല്‍ 200 രൂപവരെ ലഭിക്കും. ഇതാണ് ഇവരുടെ ലോകം.

പെര്‍ഡാലയിലെ കൊറഗ കോളനിയിലെ ജനസഖ്യ 150 ആണ്. ഇതില്‍ 104 പേര്‍ക്കാണ് വോട്ട് ഉള്ളത്. ബദിയെടുക്ക പഞ്ചായത്തിലെ 13 വാര്‍ഡിലാണ് കൊറഗ കോളനി.

രാഷ്ട്രീയ പാര്‍ട്ടികളില്‍ അമിത വിശ്വാസം ഇവര്‍ക്കില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ കൂട്ടായ തീരുമാനത്തിലാണ് വോട്ട് ചെയ്യാറ്.

മെഷീന്‍ വരുന്നതിനു മുമ്പ് ഇവരുടെ പല വോട്ടുകളും അസാധുവായിരുന്നു. ബാലറ്റ് പേപ്പറിന്റെ രണ്ടു ഭാഗത്തേക്കുമായി മഷി പുരളുന്നതാണ് പ്രശ്‌നം. ഒരു തരത്തിലും ഇവര്‍ രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാറില്ല

കുട്ട മെടയല്‍ മാത്രം ഉപജീവിന മാര്‍ഗമാക്കിയിരുന്ന കോളനിയില്‍ ഇപ്പോള്‍ തയ്യല്‍ യൂണിറ്റും മുട്ടക്കോഴി കൃഷിയും സജീവമാണ്. ഈ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ ചര്‍ച്ചകളോ വാദപ്രതിവാദങ്ങളോ ഇവര്‍ക്ക് മുന്നിലില്ല.

SCROLL FOR NEXT