കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഫ് സ്ഥാനാർഥിക്ക് നായയുടെ കടിയേറ്റു. കുളത്തൂപ്പുഴ പഞ്ചായത്തിലെ ഡാലി വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി രശ്മിക്കാണ് കടിയേറ്റത്.
വോട്ട് ചോദിച്ചെത്തിയ വീട്ടിലെ നായയാണ് ആക്രമിച്ചത്. രശ്മിക്ക് കാലിൽ ഉൾപ്പടെ ശരീരത്തിൻ്റെ പല ഭാഗങ്ങളിലും കടിയേറ്റു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ചു.