വൈഷ്ണ Source: FB
Local Body Poll

മുട്ടടയിൽ കോൺഗ്രസിന് തിരിച്ചടി; വൈഷ്ണയ്ക്ക് മത്സരിക്കാനാകില്ല

വോട്ടർ പട്ടികയിൽ നിന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വൈഷ്ണയുടെ പേര് നീക്കം ചെയ്തു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരിച്ചടി. വോട്ടർ പട്ടികയിൽ നിന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വൈഷ്ണയുടെ പേര് നീക്കം ചെയ്തു. മേൽവിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്ത പശ്ചാത്തലത്തിൽ വൈഷ്ണയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആകില്ല.

തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് പ്രഖ്യാപിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു വൈഷ്ണ. വലിയ പ്രചാരണമായിരുന്നു കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണയ്ക്ക് നൽകിയിരുന്നത്. ഇരുപത്തിനാലുകാരിയായ വൈഷ്ണ മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് തിരിച്ചടി. നിലവിൽ അമ്പലമുക്കിലാണ് വൈഷ്ണയുടെ താമസം. അത് ചൂണ്ടിക്കാട്ടി മുട്ടട സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം ധനേഷ് കുമാറിന്റെ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി. നിലവിൽ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡൻ്റ് കൂടിയാണ് വൈഷ്ണ.

SCROLL FOR NEXT