പാഞ്ഞാൾ പഞ്ചായത്തിലെ സ്ഥാനാർഥികൾ Source: News Malayalam 24x7
Local Body Poll

ഒരേ വീട്ടിൽ നിന്നും മൂന്ന് മുന്നണികൾക്കും സ്ഥാനാർഥികൾ; പാഞ്ഞാൾ പഞ്ചായത്തിലെ വെറൈറ്റി മത്സരം

പുറത്ത് വാശിയേറിയ മത്സരമാണ് നടക്കുന്നതെങ്കിലും വീടിനുള്ളിൽ തങ്ങൾ ഒറ്റക്കെട്ടാണെന്നാണ് സ്ഥാനാർഥികൾ പറയുന്നത്...

Author : ന്യൂസ് ഡെസ്ക്

ഒരേ വീട്ടിൽ നിന്നും മൂന്നു മുന്നണികൾക്കും സ്ഥാനാർഥികൾ ഉണ്ടായാലോ? തൃശൂർ പാഞ്ഞാൾ പഞ്ചായത്തിലെ 12-ാം വാർഡിലെത്തിയാൽ ഇങ്ങനെയൊരു കൗതുക കാഴ്ച കാണാം. ഒരേ കുടുംബത്തിലെ അംഗങ്ങളായ ഗിരിജയും ജയശ്രീയും രേണുകയുമാണ് ഇവിടെ മൂന്നു മുന്നണികൾക്കുമായി പരസ്പരം ഏറ്റുമുട്ടുന്നത്. പുറത്ത് വാശിയേറിയ മത്സരമാണ് നടക്കുന്നതെങ്കിലും വീടിനുള്ളിൽ തങ്ങൾ ഒറ്റക്കെട്ടാണെന്നാണ് സ്ഥാനാർഥികൾ പറയുന്നത്. എന്നാൽ മത്സരത്തിൽ ആര് വിജയിക്കുമെന്ന് ചോദിച്ചാലോ അത് താൻ തന്നെയായിരിക്കും എന്നാണ് എല്ലാവർക്കും ഉത്തരം...

SCROLL FOR NEXT