പ്രതീകാത്മക ചിത്രം Source: Screengrab
Local Body Poll

തദ്ദേശ തെരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ചു

മൂന്ന് പാർട്ടികൾക്കാണ് ചിഹ്നം അനുവദിച്ചത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് പാർട്ടികൾക്കാണ് ചിഹ്നം അനുവദിച്ചത്. സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടിക്ക് കുട, കേരള കോൺഗ്രസ് (സ്കറിയ തോമസ്) പാർട്ടിക്ക് ലാപ്ടോപ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കപ്പൽ എന്നിങ്ങനെയാണ് ചിഹ്നങ്ങൾ. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി.

പോസ്റ്റൽ ബാലറ്റ് വിതരണം ബുധനാഴ്ച തുടങ്ങും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കാണ് പോസ്റ്റൽ ബാലറ്റിനുള്ള അവസരമുള്ളത്.

SCROLL FOR NEXT