കാളമ്പാടിയിൽ വെൽഫെയർ പാർട്ടിയുമായി സീറ്റ് ധാരണ; സമസ്‌ത നിലപാട് കടുപ്പിച്ചതോടെ നീക്കം ഉപേക്ഷിച്ച് ലീഗ്

ഇത് കാളമ്പാടി മുഹമ്മദ് മുസ്ലിയാർ, കോട്ടുമല ബാപ്പു മുസ്ല്യാർ, കോട്ടുമല അബൂക്കർ മുസ്ല്യാർ എന്നിവരുടെ ജന്മനാടാണ്.
കാളമ്പാടിയിൽ വെൽഫെയർ പാർട്ടിയുമായി സീറ്റ് ധാരണ; സമസ്‌ത നിലപാട് കടുപ്പിച്ചതോടെ നീക്കം ഉപേക്ഷിച്ച് ലീഗ്
Published on
Updated on

മലപ്പുറം: ലീഗുമായി സീറ്റ് ധാരണ ഉണ്ടാക്കിയ വെൽഫെയർ പാർട്ടിക്ക് എതിരെ വിമർശനം കടുപ്പിച്ച് സമസ്ത. കാളമ്പാടിയിലെ സീറ്റ് വിഭജനമാണ് സമസ്ത നേതാക്കളെ ചൊടിപ്പിച്ചത്. സമസ്ത നേതാക്കളുടെ ജന്മനാട്ടിൽ വെൽഫയർ പാർട്ടിക്ക് സീറ്റ് കൊടുക്കാൻ ലീഗ് ശ്രമിച്ചു. സമസ്ത കടുത്ത എതിർപ്പ് ഉയർത്തിയതോടെ വെൽഫെയർ പാർട്ടിക്ക് സീറ്റ് നൽകാനുള്ള നീക്കം ലീഗ് ഉപേക്ഷിച്ചു. ഒടുവിൽ കാളമ്പാടിയിൽ ലീഗ് തന്നെ മത്സരിക്കാമെന്ന് ധാരണയായി.

കാളമ്പാടിയിൽ വെൽഫെയർ പാർട്ടിയുമായി സീറ്റ് ധാരണ; സമസ്‌ത നിലപാട് കടുപ്പിച്ചതോടെ നീക്കം ഉപേക്ഷിച്ച് ലീഗ്
"ആനന്ദ് തമ്പി സജീവ ആർഎസ്എസ് പ്രവർത്തകൻ"; ബിജെപി നേതൃത്വത്തെ തള്ളി ആർഎസ്എസ് നേതാക്കളുടെ മൊഴി

കാളമ്പാടി മുഹമ്മദ് മുസ്ലിയാർ, കോട്ടുമല ബാപ്പു മുസ്ല്യാർ, കോട്ടുമല അബൂക്കർ മുസ്ല്യാർ എന്നിവരുടെ ജന്മനാടാണ് കാളമ്പാടി. സമസ്ത മുൻ അധ്യക്ഷൻ്റെ നാട്ടിൽ വെൽഫയർ പാർടിക്ക് സീറ്റ് നൽകാൻ ശ്രമിച്ചതാണ് എതിർപ്പിന് പിന്നിലെ മുഖ്യ കാരണം. കാളമ്പാടിക്ക് പകരം വെൽഫെയർ പാർട്ടിക്ക് രണ്ട് സീറ്റ് നൽകിയെന്നും സമസ്ത നേതാക്കൾ അറിയിച്ചു.

കാളമ്പാടിയിൽ വെൽഫെയർ പാർട്ടിയുമായി സീറ്റ് ധാരണ; സമസ്‌ത നിലപാട് കടുപ്പിച്ചതോടെ നീക്കം ഉപേക്ഷിച്ച് ലീഗ്
''ആ വലിയ റാലിയാണ് ഇന്നും എന്റെ ഓര്‍മയിലുള്ളത്'', മുത്തച്ഛന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ഓര്‍മകള്‍ പങ്കുവച്ച് എം.എ. നിഷാദ്
News Malayalam 24x7
newsmalayalam.com