സെയ്താലി കായ്പാടി, വോട്ട് രേഖപ്പെടുത്തുന്നതിൻ്റെ ദൃശ്യം Source: News Malayalam 24x7
Local Body Poll

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് സെയ്താലി കായ്പാടിക്കെതിരെ നടപടി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻറ് സെയ്താലി കായ്പാടിക്കെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് നടപടി.

ഇന്നലെ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദൃശ്യങ്ങളാണ് സെയ്താലി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ദൃശ്യങ്ങൾ അടക്കം നൽകിയാണ് സൈബർ പൊലീസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയത്.

SCROLL FOR NEXT