കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ പരാജയം ഉറപ്പാക്കുമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ന്യൂസ് മലയാളത്തോട് പറഞ്ഞു.
സുന്നികൾ വെൽഫെയർ പാർട്ടിക്ക് വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടാകില്ലെന്നും, ജമാഅത്തെ ഇസ്ലാമിയെ എല്ലാ അർഥത്തിലും എതിർക്കുമെന്നും മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി അധികാര കേന്ദ്രത്തിൽ വന്നാൽ സമുദായത്തിന് വലിയ പരിക്കേൽക്കുമെന്നും പൊതു സമൂഹത്തിൽ ഇസ്ലാം തെറ്റിദ്ധരിക്കപ്പെട്ടതിന് കാരണം ജമാഅത്തെ ഇസ്ലാമിയാണെന്നും മുസ്തഫ മുണ്ടുപാറ വിമർശിച്ചു .