Local Body Poll

ബൈസണ്‍വാലിയില്‍ വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ഥിക്ക് നായയുടെ കടിയേറ്റു; വളർത്തുനായ കടിച്ചത് വീടുകയറി പ്രചരണത്തിനിടെ

വീട്ടിലെത്തിയപ്പോള്‍ പുറത്തുകൂടി നടക്കുകയായിരുന്ന നായയാണ് ജാന്‍സിയെ കടിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: ബൈസണ്‍വാലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് നായയുടെ കടിയേറ്റു. പ്രചാരണത്തിനായി വീട് കയറുന്നതിനിടെ വീട്ടിലെ വളര്‍ത്തുനായയാണ് സ്ഥാനാര്‍ഥി ജാന്‍സി വിജുവിനെ കടിച്ചത്.

ബൈസണ്‍വാലി രണ്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ജാന്‍സി വിജു. പ്രവര്‍ത്തകര്‍ക്കൊപ്പം വീടുകള്‍ കയറി വോട്ട് ചോദിക്കുന്നതിനിടെയായിരുന്നു ആക്രമണം. വീട്ടിലെത്തിയപ്പോള്‍ പുറത്തുകൂടി നടക്കുകയായിരുന്ന നായയാണ് ജാന്‍സിയെ കടിച്ചത്.

ജാന്‍സി വിജു അടിമാലി ആശുപത്രിയിലെത്തി ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല. വൈകിട്ടോടുകൂടി വീണ്ടും പ്രചാരണത്തിന് ഇറങ്ങുമെന്നും ജാന്‍സി പറഞ്ഞു.

SCROLL FOR NEXT