മത്സരിക്കാന്‍ ആകുമോ എന്നത് രണ്ടാമത്തെ കാര്യം, പിന്നില്‍ വേറെയും ആളുകളുണ്ടാകും; സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പേര് വെട്ടിയതില്‍ വൈഷ്ണ

"25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്"
മത്സരിക്കാന്‍ ആകുമോ എന്നത് രണ്ടാമത്തെ കാര്യം, പിന്നില്‍ വേറെയും ആളുകളുണ്ടാകും; സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പേര് വെട്ടിയതില്‍ വൈഷ്ണ
Published on

തിരുവനന്തപുരം: സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്‌തെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുട്ടട യുഡിഎഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്ന വൈഷ്ണ. മാധ്യമങ്ങളിലൂടെയാണ് താന്‍ കാര്യങ്ങള്‍ അറിഞ്ഞത്. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി നോക്കുമെന്നും മത്സരിക്കാന്‍ കഴിയുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണെന്നും വൈഷ്ണ പറഞ്ഞു.

പരാതിപ്പെട്ടത് സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണുന്നില്ല. മറ്റു ആളുകളും ഇതിന് പിന്നില്‍ കാണും. ആദ്യം മുതല്‍ ജയിക്കും എന്ന ഒരു ട്രെന്‍ഡ് വന്നിട്ടുണ്ടായിരുന്നു. 25 വര്‍ഷമായി സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നും വൈഷ്ണ പ്രതികരിച്ചു.

മത്സരിക്കാന്‍ ആകുമോ എന്നത് രണ്ടാമത്തെ കാര്യം, പിന്നില്‍ വേറെയും ആളുകളുണ്ടാകും; സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പേര് വെട്ടിയതില്‍ വൈഷ്ണ
മുട്ടടയിൽ കോൺഗ്രസിന് തിരിച്ചടി; വൈഷ്ണയ്ക്ക് മത്സരിക്കാനാകില്ല

കോടതിയെ സമീപിക്കണോ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും വൈഷ്ണ വ്യക്തമാക്കി.

അതേസമയം, പരാതിക്കാരനായ ധനേഷ് കുമാര്‍ അയാളുടെ വിലാസത്തില്‍ 20 പേരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് ഡിസിസി ഭാരവാഹി മുട്ടട അജിത് പറഞ്ഞു. മുട്ടട വാര്‍ഡിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ ആണ് വോട്ട് ചേര്‍ത്തത്. രണ്ടു മുറി വീട്ടില്‍ എങ്ങനെയാണ് 20 പേര്‍ താമസിക്കുക എന്നും ഇതിനെതിരെയും കോടതിയെ സമീപിക്കുമെന്നും അജിത് കൂട്ടിച്ചേര്‍ത്തു.

മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്ത പശ്ചാത്തലത്തില്‍ വൈഷ്ണയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആകില്ല. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു വൈഷ്ണ. വലിയ പ്രചാരണമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് നല്‍കിയിരുന്നത്.

മത്സരിക്കാന്‍ ആകുമോ എന്നത് രണ്ടാമത്തെ കാര്യം, പിന്നില്‍ വേറെയും ആളുകളുണ്ടാകും; സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പേര് വെട്ടിയതില്‍ വൈഷ്ണ
വെങ്ങാനൂർ വാർഡിൽ എൽഡിഎഫിൽ ട്വിസ്റ്റ്; ആർജെഡിക്ക് മത്സരിക്കാൻ ഇറങ്ങിയ ആളെ സ്ഥാനാർഥിയാക്കി ജനതാദൾ എസ്

ഇരുപത്തിനാലുകാരിയായ വൈഷ്ണ മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് തിരിച്ചടി. നിലവില്‍ അമ്പലമുക്കിലാണ് വൈഷ്ണയുടെ താമസം. അത് ചൂണ്ടിക്കാട്ടി മുട്ടട സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം ധനേഷ് കുമാറിന്റെ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നിലവില്‍ കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് വൈഷ്ണ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com