NEWSROOM

കർണാടകയിൽ ആശുപത്രിയിൽ 65കാരിക്ക് പീഡനം; ജീവനക്കാരൻ അറസ്റ്റിൽ

സംഭവത്തിൽ 25കാരനായ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

കർണാടക ചിക്ബല്ലൂർ ജില്ലയിലെ ആശുപത്രിയിൽ 65കാരി ബലാത്സംഗത്തിനിരയായി. ചിക്ബല്ലൂരിലെ ജനറൽ ആശുപത്രിയിലാണ് സ്ത്രീയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ 25കാരനായ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.


ആശുപത്രി പരിസരത്തുള്ള ഓക്സിജൻ പ്ലാൻ്റിന് സമീപം രാത്രി 2.30ഓടെയാണ് സംഭവമുണ്ടായതെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഡോ. സന്തോഷ് കുമാർ പറഞ്ഞു. ഹൈദർ അലി നഗർ സ്വദേശിയായ ഇർഫാനാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. രാത്രി ഒന്നരയോടെ പ്ലാൻ്റിന് സമീപത്ത് നിന്ന് ശബ്ദം കേട്ട ആശുപത്രി ജീവനക്കാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

SCROLL FOR NEXT