വിനേഷ് ഫോഗട്ട് 
NEWSROOM

വീണ്ടും വിനേഷ് ഫോഗട്ട് അട്ടിമറി; ഒക്‌സാന ലിവാച്ചിനെ തോൽപിച്ച് സെമിയിലേക്ക്

രാത്രി പത്തരയോടെ ആരംഭിക്കുന്ന സെമി മൽസരത്തിൽ, വിനേഷ് ഫോഗട്ട് ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപസിനെ നേരിടും.

Author : ന്യൂസ് ഡെസ്ക്

പാരിസ് ഒളിംപിക്‌സ് വനിതകളുടെ ഗുസ്‌തിയിൽ സെമി ഫൈനലിൽ കടന്ന് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്. 50 കിലോഗ്രാം ഗുസ്‌തിയിൽ യുക്രെയ്ൻ താരമായ ഒക്‌സാന ലിവാച്ചിനെ തോൽപിച്ചുകൊണ്ടാണ് വിനേഷ് ഫോഗട്ട് സെമിയിൽ പ്രവേശിച്ചത്. അഞ്ചിനെതിരെ ഏഴ് പോയിൻ്റുകൾ നേടിയാണ് വിനേഷ് ഫോഗട്ടിൻ്റെ വിജയം.

അട്ടിമറി വിജയത്തിലൂടെ ക്വാർട്ടർ ഫൈനലിൽ കടന്ന ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് മൽസരത്തിന് ശേഷം വേദിയിൽ പൊട്ടിക്കരഞ്ഞിരുന്നു. ലോക ഒന്നാം നമ്പർ താരവും, നാല് തവണ ലോക ചാമ്പ്യനുമായ ജപ്പാൻ്റെ യുവി സുസാക്കിയെ തോൽപ്പിച്ചുകൊണ്ടാണ് വിനേഷ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. വിനേഷ് ഫോഗട്ട്, യുവി സുസാക്കിയെ തോൽപ്പിച്ചതോടെ, തൻ്റെ കരിയറിലെ ഒരു നാഴികകല്ലാണ് പിന്നിട്ടത്. ഇതുവരെ ഒരു അന്താരാഷ്ട്ര മൽസരത്തിലും യുവി സുസാക്കി പരാജയപ്പെട്ടിട്ടില്ല എന്നത് വിനേഷ് ഫോഗട്ടിൻ്റെ വിജയത്തിൻ്റെ മധുരം വർധിപ്പിക്കുന്നു. രണ്ടിനെതിരെ മൂന്ന് പോയിൻ്റുകൾ നേടിയായിരുന്നു ഇന്ത്യൻ താരത്തിൻ്റെ ജയം.

READ MORE: നീരജ് ചോപ്രയ്ക്ക് ഒളിംപിക്സ് ഫൈനൽ യോഗ്യത; അട്ടിമറി ജയത്തിലൂടെ വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ

രാത്രി പത്തരയോടെ ആരംഭിക്കുന്ന സെമി മൽസരത്തിൽ, വിനേഷ് ഫോഗട്ട് ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപസിനെ നേരിടും. യുണൈറ്റഡ് വേള്‍ഡ് റസ്ലിംഗ് റാങ്കിംഗ് പ്രകാരം 68ആം സ്ഥാനത്താണ് ലോപസ്. ഫോഗട്ട് 65ആം സ്ഥാനത്തും. എന്നാൽ, വിനേഷ് ഫോഗട്ടിന് ആത്മവിശ്വാസം നൽകുന്ന ഘടകം ലോക ചാമ്പ്യനെ മലർത്തിയടിച്ചുകൊണ്ട് മുന്നേറിയതാണ്.

SCROLL FOR NEXT