രക്ഷാപ്രവർത്തനം തുടരുന്നു 
NEWSROOM

ആമയിഴഞ്ചാൻ തോട്ടിലെ സംഭവം അത്യന്തം ദൗർഭാഗ്യകരം: മന്ത്രി റോഷി അഗസ്റ്റിൻ

ജോയിക്കായുള്ള തെരച്ചില്‍ 24ആം മണിക്കൂറിലേക്ക് കടക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

ആമയിഴഞ്ചാൻ തോട്ടിലെ സംഭവം അത്യന്തം ദൗർഭാഗ്യകരം എന്ന് മന്ത്രി റോഷി അഗസ്റ്റിൻ. രക്ഷദൗത്യം എല്ലാവരും കൂട്ടുത്തരവാദിത്തത്തോടെ പൂർത്തിയാക്കേണ്ടതാണെന്നും, റെയിൽവേയുടെ പൂർണ സഹകരണമില്ലാതെ ദൗത്യം നടക്കില്ലെന്നും മന്ത്രി പറഞ്ഞു.

റെയിൽവേ അനുവാദമില്ലാതെ പലസ്ഥലത്തും പോകാൻ കഴിയില്ല. റെയിൽവേയുടെ ഭാഗത്ത് എത്തുന്നതിനു മുമ്പുള്ള ഇടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിലവിൽ 80 മീറ്ററോളം തുരങ്കപാതയിലൂടെ സഞ്ചരിച്ചുവെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.

അതേസമയം, ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ ആധുനിക സംവിധാനമുള്ള ആംബുലൻസുകളും സജ്ജമാക്കുമെന്നും അറിയിപ്പിൽ പറയുന്നു.

ആമയിഴഞ്ചാന്‍ തോട്ടിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് സർക്കാർ പ്രതിനിധികളായി മന്ത്രി വി. ശിവൻകുട്ടിയും മുൻ മന്ത്രി ആൻ്റണി രാജുവുമെത്തിയിരുന്നു. ഇരുവരും ദുരന്ത സ്ഥലത്തെ രക്ഷാദൗത്യങ്ങൾ ഏകോപിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. മേയർ ആര്യാ രാജേന്ദ്രനും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തലുകൾ നടത്തി.


ദുരന്ത നിവാരണ സേനാംഗങ്ങളും, 12 അംഗ സ്കൂബ ടീമും സ്ഥലത്ത് എത്തിയെങ്കിലും, കനാലിലെ മാലിന്യം നീക്കുന്ന ജോലികളാണ് ആദ്യം ആരംഭിച്ചത്. ജെസിബി ഉപയോഗിച്ചാണ് മാലിന്യം നീക്കുന്നത്. ടൺ കണക്കിന് മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. വെള്ളം ഇറങ്ങിയത് കാരണം മാലിന്യങ്ങൾ ലെയറുകളായി കെട്ടിക്കിടക്കുകയാണ്. റോബോർട്ടിനെ കടത്തി വിട്ടുകൊണ്ടുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ജോയിക്കായുള്ള തെരച്ചില്‍ 24ആം മണിക്കൂറിലേക്ക് കടക്കുകയാണ്.

SCROLL FOR NEXT