NEWSROOM

''എംഎൽഎമാരുടെ ശമ്പള വർധന അനിവാര്യം, എത്ര കൂട്ടുമെന്നത് തീരുമാനിച്ചിട്ടില്ല'': മന്ത്രി സണ്ണി ജോസഫ്

എംഎൽഎമാരുടെ ശമ്പള വർധന സംബന്ധിച്ച ബില്ല് ഈ സഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനാണ് ശ്രമമെന്നും മന്ത്രി സണ്ണി ജോസഫ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എംഎൽഎമാരുടെ ശമ്പള വർധനവിനെക്കുറിച്ച് നാളെത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്ന് മന്ത്രി സണ്ണി ജോസഫ്. നിലവിൽ ഒരു പഠന റിപ്പോർട്ട് സർക്കാരിൻ്റെ കൈയിലുണ്ട്. ഈ സഭാ സമ്മേളനത്തിൽ തന്നെ ബില്ല് അവതരിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും അ​ദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശമ്പള വർധന അനിവാര്യമാണ്. എത്ര ശതമാനം കൂട്ടുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെയായിരുന്നു എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. എംഎല്‍എമാരുടെ ചെലവ് കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം എംഎൽഎ ഹോസ്റ്റൽ താക്കോൽ കൈമാറ്റ വേദിയിൽ വെച്ച് വിശദീകരിച്ചിരുന്നു.

മുഖ്യമന്ത്രി നൽകിയ നിർദേശത്തിന്റെ ഭാ​ഗമായാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം ഈ ചടങ്ങിൽവെച്ച് പറഞ്ഞു. എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും അവസാനമായി പുതുക്കിയത് 2018ലാണ്.

SCROLL FOR NEXT