NEWSROOM

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: സൈനിക ക്യാപ്റ്റൻ കൊല്ലപ്പെട്ടു, നാല് ഭീകരർക്കായി തെരച്ചിൽ

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മണിക്കൂറുകൾ ശേഷിക്കെയാണ് ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. ഇതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി

Author : ന്യൂസ് ഡെസ്ക്


ജമ്മു കശ്മീരിലെ ദോഡയിലുണ്ടായ ഏറ്റുമുട്ടലിൽ സൈനിക ക്യാപ്റ്റൻ കൊല്ലപ്പെട്ടു. ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് നാല് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം . ഏറ്റുമുട്ടൽ തുടരുകയാണ്.

പുലർച്ചയോടെയാണ് ദോഡ ജില്ലയിലെ അസർ മേഖലയിൽ സൈനിക സംഘം എത്തിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉള്ളതായി സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ ആരംഭിച്ചത്. പിന്നാലെ ഭീകരർ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്തുനിന്ന് എം4 റൈഫിളുകളും ബാഗുകളും കണ്ടെത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മണിക്കൂറുകൾ ശേഷിക്കെയാണ് ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. ഇതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. സംസ്ഥാനത്തെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻ്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ദേശീയ സുരക്ഷ ഉപദേശഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനെ, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻ ലഫ് ജനറൽ പ്രതീക് ശർമ തുടങ്ങിയവർ പങ്കെടുത്തു.

.

SCROLL FOR NEXT