പ്രതീകാത്മക ചിത്രം 
NEWSROOM

ആലപ്പുഴയില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പുലർച്ചെ നാല് മണിക്കാണ് ഷൗക്കത്ത് ബോട്ടിലില്ല എന്നത് ഒപ്പമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുന്നത്

Author : ന്യൂസ് ഡെസ്ക്

മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളി ഷൗക്കത്തിൻ്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ അർത്തുങ്കൽ ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. മത്സ്യബന്ധനത്തിന് പോകുന്നതിനിടെ ഇന്ന് പുലർച്ചെ ഷൗക്കത്ത് കടലിലേക്ക് വീഴുകയായിരുന്നു.

പുലർച്ചെ നാല് മണിക്കാണ് ഷൗക്കത്ത് ബോട്ടിലില്ല എന്നത് ഒപ്പമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ഷൗക്കത്ത് ഉൾപ്പെടെയുള്ള ഏഴം​ഗ സംഘം മത്സ്യബന്ധനത്തിനായി പോയത്.

ആലപ്പുഴ കേന്ദ്രീകരിച്ചാണ് ഇവർ മത്സ്യബന്ധനം നടത്തിയിരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഷൗക്കത്തിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ കോസ്റ്റ് ​ഗാർഡിനെ വിവരം അറിയിച്ചു. ശേഷം കോസ്റ്റ് ​ഗാർഡും മത്സ്യത്തൊഴിലാളികളും സംയുക്തമായി കടലിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്തിയത്.

SCROLL FOR NEXT