ചൂരൽമല ദുരന്തം: വയനാടിനായി പ്രത്യേക അദാലത്ത് സംവിധാനം നടത്തും: വി. ശിവൻകുട്ടി

മൂന്ന് അദാലത്തുകളിലും പങ്കെടുക്കാൻ കഴിയാത്തവർക്ക് സംസ്ഥാന തലത്തിൽ ഒരു മെഗാ അദാലത്ത് നടത്തുമെന്നും മന്ത്രി അറിയിച്ചു
ചൂരൽമല ദുരന്തം: വയനാടിനായി പ്രത്യേക അദാലത്ത് സംവിധാനം നടത്തും: വി. ശിവൻകുട്ടി
Published on

ചൂരൽമല ദുരന്തത്തിൽ വയനാടിനായി പ്രത്യേക അദാലത്ത് സംവിധാനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിൽ മൂന്ന് അദാലത്തുകളിൽ 4597 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 2548 അപേക്ഷകളും 1128 നിയമന ഉത്തരവുകളും തീർപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മൂന്ന് അദാലത്തുകളിലും പങ്കെടുക്കാൻ കഴിയാത്തവർക്ക് സംസ്ഥാന തലത്തിൽ ഒരു മെഗാ അദാലത്ത് നടത്തുമെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് വയനാട്ടിലെ ദുരന്ത പ്രദേശത്തെ വിദ്യാലയങ്ങളുടെ സാഹചര്യം ഉൾപ്പെടെ വെച്ചുള്ള ഒരു പ്രോജക്ട് സമർപ്പിക്കുമെന്നും വെള്ളാർമല, മുണ്ടക്കൈ പ്രദേശത്തേ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  ചൂരൽമലയിലെ വിദ്യാർഥികൾക്ക് ഒരു മാസത്തിനകം ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ആയിരം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ കൊടുക്കുന്നതിനുള്ള കിറ്റ് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍, ബാഗ്, കുട എന്നിവ അടങ്ങിയതായിരിക്കും കിറ്റ്. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി സ്കൂളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com