NEWSROOM

ഡൽഹി തെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ട ലംഘനം, അതിഷിക്കെതിരെ കേസ്

മുഖ്യമന്ത്രി സ്വകാര്യ ആവശ്യങ്ങൾക്ക് സർക്കാർ വാഹനം ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ എഫ്ഐആർ ഫയൽ ചെയ്തു

Author : ന്യൂസ് ഡെസ്ക്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡൽഹി മുഖ്യമന്ത്രിക്കെതിരെ കേസ്. എഎപി നേതാവും കൽക്കാജി മണ്ഡലത്തിലെ സ്ഥാനാർഥിയുമായ അതിഷി മർലേനയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി സ്വകാര്യ ആവശ്യങ്ങൾക്ക് സർക്കാർ വാഹനം ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ എഫ്ഐആർ ഫയൽ ചെയ്തു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പിഡബ്ല്യുഡി സർക്കാർ വാഹനം എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ എത്തിക്കുന്നതിതായി ഉപയോഗിച്ചുവെന്നാണ് കേസ്. കൽക്കാജി സ്വദേശിയായ കെ. എസ്. ദുഗ്ഗലാണ് ഗോവിന്ദ്പുരി എസ്എച്ച്ഒയ്ക്ക് പ്രത്യേക പരാതി നൽകിയത്. അതേസമയം കൽക്കാജിയിൽ നിന്നും ജനവിധി തേടുന്ന അതിഷി, നാമനിർദേശ പത്രിക സമർപ്പിച്ചു.


SCROLL FOR NEXT