ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ തീവ്രവാദികളും സുരക്ഷാ സേനയുമായി നടക്കുന്ന ഏറ്റമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ബാരമുള്ളയിലെ വാട്ടർഗാമിൽ സുരക്ഷാ സേനയും തീവ്രവാദികളുമായി വെടിവെപ്പ് നടന്നിരുന്നു.
ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും ഇയാളുടെ ആയുധം ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. ഭീകരൻ്റെ കൃത്യമായ ഐഡൻ്റിറ്റി പരിശോധിച്ചുവരികയാണെന്നും ഓപ്പറേഷൻ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
സൈന്യവും അർധസൈനിക സേനയും പ്രാദേശിക പൊലീസും ഉൾപ്പെടെയുള്ള സുരക്ഷാ സേനകൾ കഴിഞ്ഞ മൂന്ന് മാസമായി ജമ്മു കശ്മീരിൽ ശക്തമായ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജമ്മു കശ്മീരിലുടനീളം അതീവ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.