സാജൻ 
NEWSROOM

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; ബസ് കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് സഹോദരനും സുഹൃത്തുക്കളും

പ്ലസ് ടു വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും പരാതിയുണ്ട്

Author : ന്യൂസ് ഡെസ്ക്

തൃശൂരിൽ സ്കൂൾ വിദ്യാർഥിനിയോട് ബസിൽ വച്ച് ജീവനക്കാരൻ അപമാര്യാദയായി പെരുമാറിയെന്ന് പരാതി. തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ പെരുമ്പിളിശ്ശേരി സ്വദേശി സാജൻ (37) എതിരെയാണ് പരാതി നൽകിയത്.

വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. സ്കൂളിലേയ്ക്ക് പോകുന്ന വഴി ഇയാൾ കുട്ടിയെ ബലമായി പിടിക്കുകയും അപമാര്യാദയായി പെരുമാറുകയും ചെയ്തതായാണ് പരാതി. സ്കൂളിലെത്തിയ കുട്ടി കരച്ചിലോടെ വീട്ടിൽ വിളിച്ചു പറയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചു. പ്ലസ് ടു വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും പരാതിയുണ്ട്.

ALSO READ:
 അർജുനായുള്ള തെരച്ചിലിനായി കൂടുതൽ സഹായം ആവശ്യപ്പെടണം: കർണാടക സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

SCROLL FOR NEXT