തിരുവനന്തപുരം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്‌സ് പോസ്റ്റില്‍ മാപ്പുപറഞ്ഞ് കെപിസിസി. വക്കീൽ നോട്ടീസിന് സണ്ണി ജോസഫാണ് ഖേദംപ്രകടിപ്പിച്ച് മറുപടി നൽകിയത്. പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും ഉത്തരവാദിയായ വ്യക്തിയെ ചുമതലകളില്‍ നിന്ന് നീക്കിയതായും അദ്ദേഹം പറഞ്ഞു.
എക്‌സ് പോസ്റ്റിലെ പരാമര്‍ശം കോണ്‍ഗ്രസ് നയമല്ല. പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നീക്കി. വിജയ് തോട്ടത്തില്‍ എന്നയാളാണ് കെപിസിസിയുടെ അറിവില്ലാതെ പോസ്റ്റ് ഇട്ടത്. ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെടുന്നത് കോണ്‍ഗ്രസ് നിലപാടല്ലെന്നുമാണ് കെപിസിസി വിശദീകരണം.
'പ്രിയ സൂര്യകാന്ത്, നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയില്‍ വരുന്നതല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെ ഞങ്ങള്‍ പകരം കണ്ടെത്തിക്കോളാം'' - ഇങ്ങനെയായിരുന്നു കെപിസിസിയുടെ എക്സ് പോസ്റ്റ്.