കർണാടകയിൽ ഒരു കോടിയോളം പേർ വോട്ടർപട്ടികയ്ക്ക് പുറത്ത്; വിമർ‌ശിച്ച് രാഹുൽ ​ഗാന്ധി

കർണാടകയിൽ വോട്ടർപട്ടിക പരിഷ്കരണത്തോടെ ഏകദേശം 17.9% വോട്ടർമാരാണ് പട്ടികയ്ക്ക് പുറത്തായത്
കർണാടകയിൽ ഒരു കോടിയോളം പേർ വോട്ടർപട്ടികയ്ക്ക് പുറത്ത്; വിമർ‌ശിച്ച് രാഹുൽ ​ഗാന്ധി
Published on: 
Updated on: 

ബെം​ഗളൂരു: കർണാടകയിൽ വോട്ടർപട്ടിക പരിഷ്കരണത്തിനു ശേഷം പട്ടികയിൽ നിന്ന് പുറത്തായത് ഒരു കോടിയോളം പേർ. എസ്ഐആറിന് ശേഷമുളള അന്തിമ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചതോടെയാണ് ഈ കണക്ക് പുറത്തുവന്നത്. കരട് പട്ടികയിൽ നിന്ന് 8,64,000 പേരെയാണ് അധികമായി ചേർത്തത്.

വോട്ടർപട്ടിക പരിഷ്കരണത്തിന് മുൻപ് സംസ്ഥാനത്ത് ആകെ 5,54,32,314 വോട്ടർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ, അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ എണ്ണം 4,55,00,011 ആയി ചുരുങ്ങുകയായിരുന്നു. ഏകദേശം 17.9% വോട്ടർമാരാണ് കർണാടകയിൽ വോട്ടർപട്ടികയ്ക്ക് പുറത്തായത്.

കർണാടകയിൽ ഒരു കോടിയോളം പേർ വോട്ടർപട്ടികയ്ക്ക് പുറത്ത്; വിമർ‌ശിച്ച് രാഹുൽ ​ഗാന്ധി
തേനിയില്‍ ജയില്‍ ചാടിയവരിൽ നാല് പേര്‍ പിടിയില്‍; പ്രതികള്‍ രക്ഷപ്പെട്ടത് കൂട്ടത്തിലൊരാള്‍ക്ക് അപസ്മാരമെന്ന് അഭിനയിച്ചെന്ന് പൊലീസ്

‍ഗ്യാനേഷ് കുമാർ അർഹരെ വോട്ടർപട്ടികയിൽ നിന്ന് വെട്ടുന്നെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. ഡൽഹിയിൽ പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുകയാണ് രാഹുൽ ​ഗാന്ധി. ഇതിനിടെയാണ് വിമർശനം ഉന്നയിച്ചത്. ജൻ സുൻവായ് പരിപാടിയിൽ ഇന്ത്യാസഖ്യ നേതാക്കളും പൗരാവകാശ സംഘടന പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്.

Related Stories

"ആരെങ്കിലും എവിടെയെങ്കിലും യാത്ര ചെയ്യുന്നതിൽ ബിജെപിക്ക് എന്താണ് പ്രശ്നം?"; രാഹുലിൻ്റെ വിദേശയാത്രാ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്
പ്രക്ഷോഭങ്ങൾക്ക് അവധി നൽകി രാഹുൽ ഗാന്ധി വിയറ്റ്നാമിൽ?; സമരത്തിന് ആഹ്വാനം ചെയ്ത നേതാവ് ആഘോഷിക്കാൻ പോയെന്ന് ബിജെപി
Amit Shah against Rahul Gandhi
ഡൽഹി പൊലീസിനും തടയാനായില്ല ഇൻഡ്യ സഖ്യത്തിൻ്റെ സമരാവേശം; ചീഫ് ജസ്റ്റിസിന് പരാതി കൈമാറി എട്ട് നേതാക്കൾ, വൻ ആഹ്ളാദ പ്രകടനം!
News Malayalam 24x7
newsmalayalam.com