പ്രതീകാത്മക ചിത്രം 
CRIME

ഒഡീഷയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 60കാരൻ അറസ്റ്റിൽ; പിടിയിലായത് സഹോദരിയുടെ ഭർത്താവ്

സിംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം

Author : ന്യൂസ് ഡെസ്ക്

ഒഡീഷ: ബാലാസോറിൽ 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അറുപതുകാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ സഹോദരിയുടെ ഭർത്താവാണ് പിടിയിലായത്. സിംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം വ്യക്തമായത്. തുടർന്ന് പീഡനവിവരം കുട്ടി കുടുംബാംഗങ്ങളോട് പറഞ്ഞു. പിന്നാലെ കുടുംബം സിംഗ്ല പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ 60കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

SCROLL FOR NEXT