CRIME

മറ്റൊരു യുവതിയുമായി എത്തിയത് പ്രകോപിപ്പിച്ചു; വര്‍ക്കലയില്‍ ഭാര്യയും ഭാര്യാപിതാവും ചേര്‍ന്ന് കുപ്പി കൊണ്ട് യുവാവിന്റെ തല അടിച്ചുപൊട്ടിച്ചു

സിനുവിന്റെ ഭാര്യാ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവിനെ ഭാര്യയും ഭാര്യാപിതാവും ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചു. കുപ്പി കൊണ്ട് തലക്കടിയേറ്റ വര്‍ക്കല ഇലകമണ്‍ സ്വദേശി സിനു, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സിനുവിന്റെ ഭാര്യാ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുപ്പി കൊണ്ട് തലക്കടിയേറ്റ യുവാവിന് തലയ്ക്ക് ഗുരുതര പരിക്കാണുള്ളത്. ഇന്ന് ഉച്ചക്ക് 2.30 യോടെയാണ് സംഭവം. ഭാര്യയുമായി പിണക്കത്തിലായിരുന്ന സിനു മറ്റൊരു യുവതിയുമായി വീട്ടിലെത്തിയതാണ് ഇവരെ പ്രകോപിപ്പിച്ചത്. വാക്കേറ്റത്തെ തുടര്‍ന്ന് കുപ്പി ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സനു ഏറെനേരം റോഡില്‍ കിടന്നു. അയിരൂര്‍ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ കേസെടുത്ത് അയിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT