നാഗേഷ് സ്വപ്‌നിൽ മാലി 
CRIME

സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ചിത്രീകരണം; ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍

ഓഫീസിലെ ജീവനക്കാരിയാണ് ക്യാമറയുമായി നാഗേഷിനെ പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. ഇന്‍ഫോസിസിലെ സീനിയര്‍ അസോസിയേറ്റായ നാഗേഷ് സ്വപ്‌നില്‍ മാലിയാണ് അറസ്റ്റിലായത്.

ഓഫീസിലെ ജീവനക്കാരിയാണ് ഒളിക്യാമറയുമായി നാഗേഷിനെ പിടികൂടിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ജീവനക്കാരി ശുചിമുറിയില്‍ പോയ സമയത്ത് ടോയ്‌ലറ്റ് ക്യുബിക്കിളിനിടയിലൂടെ നാഗേഷ് വീഡിയോ ചിത്രീകരിക്കുന്നത് യുവതി കയ്യോടെ പിടികൂടുകയായിരുന്നു.

നാഗേഷിനെ കണ്ട ഉടനെ യുവതി ബഹളം വെച്ചു. ഇതോടെ മറ്റ് ജീവനക്കാര്‍ ഓടിയെത്തുകയും നാഗേഷിനെ പിടികൂടുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് വീഡിയോയും കണ്ടെത്തി. ഈ വീഡിയോജീവനക്കാരുടെ മുന്നില്‍ വെച്ച് ഓഫീസിലെ എച്ച്ആര്‍ മാനേജര്‍ ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് പൊലീസിനെ അറിയിച്ച് നാഗേഷിനെ കൈമാറുകയായിരുന്നു.

നാഗേഷ് ഇതിനു മുമ്പും ഇത്തരത്തില്‍ വീഡിയോ ചിത്രീകരിച്ചിരുന്നോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

SCROLL FOR NEXT