ബെംഗളൂരു നോർത്ത് എഫ്‌സിയുടെ താരമാണ് ഹോബിൻ കെ.കെ News Malayalam 24x7
CRIME

പെൺകുട്ടികളെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി; മലയാളി ഫുട്ബോൾ താരം അറസ്റ്റിൽ

ബെംഗളൂരു നോർത്ത് എഫ്‌സിയുടെ താരമായ കൊല്ലം കൊട്ടാരക്കര കരിക്കോം സ്വദേശി ഹോബിൻ കെ.കെ. ആണ് അറസ്റ്റിലായത്.

Author : ന്യൂസ് ഡെസ്ക്

പെൺകുട്ടികളുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി അയച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ഫുട്ബോൾ താരം അറസ്റ്റിൽ. ബെംഗളൂരു നോർത്ത് എഫ്‌സിയുടെ താരമായ കൊല്ലം കൊട്ടാരക്കര കരിക്കോം സ്വദേശി ഹോബിൻ കെ.കെ. ആണ് അറസ്റ്റിലായത്.

കൊല്ലം സ്വദേശി ആയ തൻ്റെ മുൻ കാമുകിയുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി അയച്ചുകൊടുത്ത കേസിലാണ് ഹോബിനെ അറസ്റ്റ് ചെയ്തതെന്ന് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നേരത്തെ എറണാകുളം സെഷൻസ് കോടതിയും ഹൈക്കോടതിയും പ്രതിയുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്ന് സ്റ്റേഷനിൽ ഹാജരായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

SCROLL FOR NEXT