"ഹു കെയേഴ്സ്... നിയമപരമായി നീങ്ങട്ടെ അതല്ലേ മാന്യത"; ആരോപണങ്ങൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

പല സ്ത്രീകളുടെയും പേരുകൾ പറയുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് പറയുന്നവർക്ക് അറിവുണ്ടോയെന്നും രാഹുൽ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽSource; Facebook
Published on

പാലക്കാട്: സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആർക്കെതിരെയും പറയാൻ പറ്റുന്ന കാര്യങ്ങളാണ് ഉയരുന്നത്. പല സ്ത്രീകളുടെയും പേരുകൾ പറയുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് പറയുന്നവർക്ക് അറിവുണ്ടോയെന്നും രാഹുൽ ചോദിച്ചു.

നിയമപരമായി നീങ്ങട്ടെ അതല്ലേ മാന്യതയെന്നും എംഎൽഎ പറഞ്ഞു. മുഖമില്ലാതെ നടത്തുന്ന പ്രവർത്തനങ്ങൾ എത്ര കാലമായി തുടങ്ങിയിട്ട്. ഓരോ മാസവും ഓരോ കാര്യങ്ങൾ പറയുന്നു. ആര് ശ്രദ്ധിക്കാനാണെന്നും രാഹുൽ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ സംവിധാനം കാരണം ആർക്കും ആരെക്കുറിച്ചും എന്തും പറയാമെന്ന അവസ്ഥയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ
വനിത മാധ്യമ പ്രവർത്തകർക്ക്​ എതിരായ സൈബർ ആക്രമണം​ തടയണം: കെ യു ഡബ്ല്യു ജെ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com