പ്രതീകാത്മക ചിത്രം Source: Screengrab
CRIME

ചവറയിൽ അരുംകൊല; പെൻഷൻ പണം നൽകാത്തതിന് മുത്തശിയെ കഴുത്തറുത്ത് കൊന്ന് കൊച്ചുമകൻ

സുലേഖ ബീവിയുടെ തല കട്ടിലിനടിയിൽ കവറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ചവറയിൽ മുത്തശിയെ കൊച്ചുമകൻ കഴുത്തറത്ത് കൊലപ്പെടുത്തി. വട്ടത്തറ സ്വദേശി സുലേഖ ബീവി (70) ആണ് കൊല്ലപ്പെട്ടത്. 28കാരൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുലേഖ ബീവിയുടെ തല കട്ടിലിനടിയിൽ കവറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി.

പെൻഷൻ പണം നൽകാത്തതിലുള്ള പകയാണ് കൊലപാതക കാരണം. കൊലപാതകം നേരിൽ കണ്ട ഷഹനാസിന്റെ മാതാവ് മുംതാസ് ജീവനൊടുക്കാൻ ശ്രമിച്ചു. ഷഹനാസ് ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ചവറ പൊലീസ് പറഞ്ഞു.

SCROLL FOR NEXT